Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:28 AM IST Updated On
date_range 15 March 2022 5:28 AM ISTബജറ്റിലൂടെ അരൂരിൽ വികസനമുന്നേറ്റം -എം.എൽ.എ
text_fieldsbookmark_border
അരൂർ: അരൂർ മണ്ഡലത്തിൽ ബജറ്റ് വികസന മുന്നേറ്റമുണ്ടാക്കുമെന്ന് ദലീമ എം.എൽ.എ അവകാശപ്പെട്ടു. ടോക്കൺ പ്രൊവിഷൻ ഉൾപ്പെടെ 300 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചെന്ന് ദലീമ പറഞ്ഞു. വർഷങ്ങളായി ആവശ്യപ്പെടുന്ന കുത്തിയതോട് മിനി സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതിന് 10 കോടി, അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് 33 കോടി എന്നിങ്ങനെ ബജറ്റിൽ വകകൊള്ളിച്ചെന്ന് എം.എൽ.എ പറഞ്ഞു. അരൂർ കെൽട്രോൺ കൺട്രോൾസ് പുനരുദ്ധാരണത്തിന് 15 കോടി മാറ്റിവെച്ചിട്ടുണ്ട്. അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനങ്ങളിൽനിന്നും സംരക്ഷിക്കുന്നതിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പള്ളിപ്പുറത്തെ ഫുഡ് പ്രോസസിങ് പാർക്ക്, ഐ.ടി ഇടനാഴി ഇവയാണ് ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ. ടോക്കൺ പ്രൊവിഷൻ കിട്ടിയ പദ്ധതികൾ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി അതത് ഡിപ്പാർട്മൻെറുകളിൽ നിന്ന് ഭരണാനുമതി ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story