Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎല്ലാവർക്കും...

എല്ലാവർക്കും ഇരിപ്പിടവുമായി ജനറൽ ആശുപത്രി ഒ.പി; കാത്ത്​ ലാബും വരും

text_fields
bookmark_border
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഏഴുനിലകളുള്ള ഒ.പി സമുച്ചയത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിൽ. ജൂലൈയിൽ ഒ.പി സമുച്ചയം രോഗികൾക്കായി തുറന്നുകൊടുക്കാൻ കഴിയും വിധമാണ്​ പണി പുരോഗമിക്കുന്നത്​. ഒ.പിയിലെത്തുന്ന രോഗികൾക്കെല്ലാം ഇരിക്കാൻ സൗകര്യമുണ്ടാകും. നിലവിൽ പഴയ കെട്ടിടങ്ങളിൽ പല ഭാഗങ്ങളിലായാണ് വിവിധ വിഭാഗങ്ങളുടെ ഒ.പി പ്രവർത്തിക്കുന്നത്. പലയിടത്തും ഇരിപ്പിടമില്ല. രോഗികൾ തിങ്ങിഞെരുങ്ങിയാണ് ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ടത്​. പുതിയ കെട്ടിടം വരുന്നതോടെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെല്ലാം ഒരു കുടക്കീഴിലാകും. മുകൾനിലയിലെ ഒ.പിയിലെത്താൻ​ ലിഫ്റ്റ്​ സൗകര്യവും ഉണ്ടാകും. നിലവിലെ ഒ.പി കെട്ടിടങ്ങൾ നവീകരിച്ച് കൂടുതൽപേർക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കുന്നതും പരിഗണനയിലുണ്ട്​. 400പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ജനറൽ ആശുപത്രിക്ക് ഇപ്പോഴുള്ളത്. ഇത് 500ലേറെയായി ഉയർത്താൻ കഴിഞ്ഞേക്കും. ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്താനുള്ള പദ്ധതി നേരത്തേ പരിഗണിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ സൂപ്പർ സ്പെഷാലിറ്റിയാക്കാനുള്ള ശ്രമങ്ങളിലും പ്രതീക്ഷയുണ്ട്​. കിഫ്ബി സഹായത്തോടെ 117 കോടി ചെലവിലാണ് പുതിയ ഒ.പി സമുച്ചയം പൂർത്തിയാക്കുന്നത്. 2020 ഫെബ്രുവരി ഒമ്പതിനാണ് നിർമാണം ആരംഭിച്ചത്. ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്ക്​ കൂടുതൽ സൗകര്യമൊരുങ്ങും. പുതുതായി അനുവദിച്ച കാത്ത് ലാബ് സജ്ജമാക്കാനുള്ള കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കാത്ത് ലാബിന്‍റെ സുഗമമായ പ്രവർത്തനത്തിന്​ രണ്ടുകോടി ചെലവിൽ വൈദ്യുതി സബ്സ്റ്റേഷനും തയാറായിവരുകയാണ്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ കാത്ത് ലാബിലേക്ക്​ യന്ത്രങ്ങൾ ലഭ്യമാക്കും. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയെയാണ് ഹൃദ്രോഗികൾ ആശ്രയിക്കുന്നത്. APL GENERAL HOSPITAL പണിപൂർത്തിയായി വരുന്ന ആലപ്പുഴ ജനറൽ ആശുപത്രി ഒ.പി സമുച്ചയം സി.ഐ.ടി.യു-ബി.എം.എസ്​ തർക്കം; കൊയ്​തെടുത്ത നെല്ല്​ പാടത്തുകിടന്നത്​ നാല്​ ദിവസം * മുട്ടുമടക്കിയത്​ കർഷകർ സംഘടിച്ചതോടെ ആലപ്പുഴ: സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകൾ തമ്മിലെ തർക്കത്തെത്തുടർന്ന്​ കൊയ്ത നെല്ല് പാടത്തുകിടന്നത്​ നാലുദിവസം. കർഷകർ നേരിട്ട്​ ചുമടെടുക്കാൻ തീരുമാനിക്കുകയും സംരക്ഷണം നൽകാൻ പൊലീസിന്​ കലക്ടർ നിർദേശം നൽകുകയും ചെയ്തതോടെ യൂനിയനുകൾ മുട്ടുമടക്കി. ഇതോടെ തകഴി കൃഷിഭവൻ പരിധിയിലെ പോളേപ്പാടത്ത്​ നെല്ല്​ നീക്കം സാധ്യമായി. ഇരു യൂനിയനുകളിലെ തൊഴിലാളികൾ തമ്മിലെ തർക്കത്തിൽ ഒരു​കോടി രൂപയുടെ നെല്ലാണ്​ പാടത്തുകിടന്നത്. സി.ഐ.ടി.യുക്കാർ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് നാലുദിവസംമുമ്പ്​ തർക്കം തുടങ്ങിയത്. അധികമായെത്തിയ തൊഴിലാളികളെ ഉൾപ്പെടുത്താൻ ബി.എം.എസുകാർ തയാറായില്ല. ഒത്തുതീർപ്പിന്​ കർഷകർ ശ്രമിച്ചിട്ടും ​പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 135 ഏക്കർവരുന്ന പാടത്ത് മൂന്നുദിവസംകൊണ്ട് കൊയ്ത്ത്​ പൂർത്തിയായി നെല്ലെടുക്കാൻ മില്ലുകാരെത്തിയിട്ടും ചുമടെടുക്കാൻ തൊഴിലാളികൾ തയറാകാത്തതിനാൽ കർഷകർ ആശങ്കയിലായിരുന്നു. കഴിഞ്ഞദിവസം പാടശേഖരസമിതി യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത 54 പേരും നെല്ല് സ്വയം എടുക്കാമെന്ന്​ തീരുമാനിച്ചു. സംരക്ഷണം നൽകാൻ കലക്ടർ ഉത്തരവിറക്കി. ഇതിന്‍റെ പകർപ്പുമായി പാടശേഖരസമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽച്ചിറ യൂനിയൻ ഭാരവാഹികളെ കണ്ട്​ നിലപാട് വ്യക്തമാക്കി. ഇതോടെ തർക്കം മാറ്റിവെച്ച്​ നെല്ല്​ നീക്കാൻ യൂനിയനുകൾ സംയുക്തമായി തീരുമാനിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story