Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുറത്തിറങ്ങിയാൽ...

പുറത്തിറങ്ങിയാൽ പൊള്ളും; താപനില ഉയർന്നുതന്നെ

text_fields
bookmark_border
-ഇന്നലെയും ആലപ്പുഴയിൽ 36 ഡിഗ്രി സെൽഷ്യസ്​ ചൂട്​; ജാഗ്രത നിർദേശം ആലപ്പുഴ: ആലപ്പുഴയിൽ തുടർച്ചയായി ദിനങ്ങളിലും അതികഠിനമായ ചൂടിന്​ കുറവില്ല. തിങ്കളാഴ്​ച 36 ഡിഗ്രി സെൽഷ്യസ്​ ചൂടാണ്​ അനുഭവപ്പെട്ടത്​. രാവിലെ എട്ടു​വരെ 35.1 ഡിഗ്രി സെൽഷ്യസും ഉച്ചവരെ 35.2 ഡിഗ്രി സെൽഷ്യസും രേ​ഖപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു. സാധാരണഗതിയിൽനിന്ന്​ മൂന്ന്​ ഡിഗ്രിവരെ ചൂട്​ കൂടിയതിനാൽ ജില്ലയിൽ ഉഷ്‌ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രതനിർ​ദേശവും നൽകി​. വരുംദിവസങ്ങളിലും ചൂട്​ കൂടുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്​ 33.5 ഡിഗ്രി സെൽഷ്യസാണ്​. കോവിഡിന്​ പിന്നാലെ ചൂട്​ കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക്​ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന്​ ആശങ്കയുണ്ട്​. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം ആലപ്പുഴയുടെ അന്തരീക്ഷ താപനില ഉയർന്നതോടെ പുറംജോലികളിൽ ഏർ​​പ്പെട്ടവരും ദുരിതത്തിലാണ്​. അത്തരക്കാർ രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട്​ എല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ്​ പ്രധാന നിർദേശം. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ലേബർ കമീഷണർ തൊഴിലാളികളുടെ ജോലിസമയവും പുനഃക്രമീകരിച്ചിട്ടുണ്ട്​. ഉച്ചക്ക്​ 12 മുതൽ മൂന്നുവരെയാണ്​ വിശ്രമവേള. വിദ്യാർഥികളുടെ പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിക്കണമെന്നും അംഗൻവാടി കുട്ടികൾക്ക്​ ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണമെന്നും നിർദേശമുണ്ട്​. കുഞ്ഞുകുട്ടികൾക്ക്​ സുരക്ഷയൊരുക്കാൻ അതത്​ ​പഞ്ചായത്ത്‌ അധികൃതരും അംഗൻവാടി ജീവനക്കാരും മുന്നിട്ടിറങ്ങണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവരും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്​. Caption APL MB 01 Police Venal കൊടുംചൂടിൽ റോഡിൽനിന്ന്​ വാഹനങ്ങളെ വഴിതിരിച്ചുവിടുന്ന ട്രാഫിക്​ പൊലീസ്​. ആലപ്പുഴ ജില്ല കോടതി പാലത്തിനുസമീപത്തെ ദൃശ്യം വേനൽമഴ മാറിനിന്നു; വരൾച്ച, ജലക്ഷാമം ആലപ്പുഴ: വേനൽമഴ മാറിനിന്നതോടെ ജില്ലയിൽ അതികഠിനമായ ചൂട്​. അന്തരീക്ഷ താപനില ഉയർന്ന സംസ്ഥാനത്തെ ആറു ജില്ലകൾക്കൊപ്പമാണ്​ ആലപ്പുഴയുടെയും സ്ഥാനം. കഴിഞ്ഞവർഷം മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ജില്ലയിലെ ഉയർന്ന താപനില ആശങ്കപ്പെടുത്തുന്നു. ഗുജറാത്ത്‌, ബിഹാർ, ആന്ധ്ര, മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗത്തിന്‍റെ സ്വാധീനമാണ്​ കനത്തചൂടിന്​ വഴിതുറന്നത്​. ഇതിനൊപ്പം കിട്ടേണ്ട വേനൽമഴ ഒളിച്ചുകളിക്കുന്നതും ജില്ലയിൽ വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാക്കി. കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലയിൽ 'ശുദ്ധജലം' കിട്ടാത്ത സാഹചര്യമാണുള്ളത്​. മാർച്ച്‌ ഒന്ന്​ മുതൽ 14 വരെ 10.2 മില്ലി മീറ്റർ മാത്രമായിരുന്നു മഴ. കഴിഞ്ഞവർഷത്തെക്കാൾ 41 ശതമാനത്തിന്‍റെ കുറവാണിത്​. 17.3 മി.മീറ്റർ മഴയാണ്​ ലഭിക്കേണ്ടത്​. 2021ൽ മാർച്ച്​, മേയ്​ മാസങ്ങളിലായി 906.2 മി.മീറ്റൾ മഴയാണ്​ പെയ്​തത്​. അന്ന്​ അധികമായി പെയ്തിറങ്ങിയത്​ 101ശതമാനം മഴയാണ്​. കഴിഞ്ഞവർഷത്തെ കണക്കെടുത്താൽ ആലപ്പുഴ ജില്ലയിൽ 30 ശതമാനം അധികമഴ ലഭിച്ചു. തുലാവർഷത്തിലെ മഴയായിരുന്നു താരം. 929.8 മി.മീ പെയ്തിറങ്ങിയപ്പോൾ അധികമായി 58 ശതമാനവും മഴയും കൂടെപോന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്​ മഴയിൽ കുറവുണ്ടായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story