Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആത്മഹത്യക്കൊരുങ്ങിയ...

ആത്മഹത്യക്കൊരുങ്ങിയ സ്ത്രീയെ രക്ഷിച്ചു

text_fields
bookmark_border
അരൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ സ്ത്രീയെ അഗ്​നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച പകല്‍ കുത്തിയതോട് പഴയപാലത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. കിണറ്റിലിറങ്ങി ആദ്യ റിങ്ങിന്റെ ചവിട്ടുപടിയില്‍ നിന്നാണ് സ്ത്രീ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ കിണറ്റിൽനിന്ന് കയറാന്‍ തയാറായില്ല. അവസാനം അഗ്​നിരക്ഷാ സേനാംഗം ഇവര്‍ നിന്നതിന് എതിര്‍ഭാഗത്ത് കിണറ്റിലേക്കിറങ്ങി. ഇത് ശ്രദ്ധിച്ച് നിന്ന സ്ത്രീയെ കരയില്‍ നിന്ന പൊലീസും മറ്റ് അഗ്​നിരക്ഷാ സേനാംഗങ്ങളും ഇരുകൈയിലുമായി പിടികൂടുകയായിരുന്നു. ഇതിനിടെ റിങ്ങിന്റെ ചവിട്ടുപടിയില്‍നിന്ന് ഇവരുടെ കാല്‍ വഴുതിയെങ്കിലും ഉദ്യോഗസ്ഥര്‍ പണിപ്പെട്ട് സ്ത്രീയെ മുകളിലേക്ക്​ കയറ്റുകയായിരുന്നു. അരൂര്‍ അഗ്​നിരക്ഷാനിലയത്തിലെ അസിസ്‌റ്റന്റ് ഓഫിസര്‍ പ്രതാപ് കുമാറും സംഘവും കുത്തിയതോട് പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story