Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടലിൽ ഒഴുകിനടന്ന...

കടലിൽ ഒഴുകിനടന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
ആറാട്ടുപുഴ: എൻജിൻ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിൽനിന്ന് പത്തു തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. അഴീക്കലിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ മത്സ്യബന്ധനത്തിനുപോയ 'ആഞ്ജനേയൻ' എന്ന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരത്തിന് പടിഞ്ഞാറുവെച്ചാണ് എൻജിൻ കേടായത്. നങ്കൂരമിടാൻ കഴിയാതെ വന്നതിനാൽ വള്ളം കടലിൽ ഒഴുകി നടക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ അഴീക്കലിൽനിന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തി പുലർച്ച നാലുമണിയോടെ കരക്കെത്തിച്ചു. കേടായ ബോട്ടും കെട്ടിവലിച്ച് കരക്കുകൊണ്ടുവന്നു. തോട്ടപ്പള്ളി സ്വദേശി വിനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. സിവിൽ പൊലീസ് ഓഫിസർ ജിജോ ജോസഫ്, ലൈഫ് ഗാർഡുമാരായ ഡിക്‌സൺ, ഔസേപ്പച്ചൻ, സ്രാങ്കുമാരായ കുഞ്ഞുമോൻ, സുലൈമാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story