Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭീതിയുടെ നടുവിൽനിന്ന്​...

ഭീതിയുടെ നടുവിൽനിന്ന്​ നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അമീൻ

text_fields
bookmark_border
ഭീതിയുടെ നടുവിൽനിന്ന്​ നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അമീൻ
cancel
ചെങ്ങന്നൂർ: ഭീതിയുടെ നടുവിൽനിന്ന്​ യാതനകൾ സഹിച്ച് നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അമീൻ. യുക്രെയ്​നിലെ സുമിയിൽ കുടുങ്ങിയ മലയാളികളായ മുന്നൂറോളം വിദ്യാർഥികളിൽ ഒരാളാണ്​ മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കിഴക്കേ പാലക്കീഴിൽ മുഹമ്മദ് അമീൻ (22). 14 ദിവസത്തെ ബങ്കർ ജീവിതവും പട്ടിണിയും യാതനകളും അതിജീവിച്ചാണ് അമീന്​ ജന്മനാട്ടിൽ എത്താനായത്. യുക്രെയ്​നിലെ സുമി സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് മുഹമ്മദ് അമീൻ. ഐസുകൾ ശേഖരിച്ചാണ് ഉപയോഗിക്കാനുള്ള വെള്ളം കണ്ടെത്തിയിരുന്നത്. നടുക്കുന്ന ഓർമകളിലും തന്നെപോലുള്ള ആയിരങ്ങളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വേണ്ടത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അമീനും പിതാവ് അബ്ദുല്ലയും. വെടിനിർത്തലും സുരക്ഷിതപാതയും ഒരുക്കിയ ശേഷം ഇന്ത്യൻ പൗരന്മാരെ സുമിയിൽനിന്ന്​ 175 കി.മീ. അകലെയുള്ള പോൾട്ടോവയിൽ എത്തിച്ച് അവിടെനിന്ന്​ പടിഞ്ഞാറൻ അതിർത്തി വഴി പോളണ്ടിൽ എത്തിക്കുകയായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ഏഴുമണിക്കൂർ യാത്രചെയ്ത് ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി ഉൾപ്പെടെയുള്ളവർ സ്വീകരിക്കാൻ എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story