Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടിലെത്തിയതിന്റെ...

നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ അമൃത

text_fields
bookmark_border
നാട്ടിലെത്തിയതിന്റെ സന്തോഷത്തിൽ അമൃത
cancel
ചാരുംമൂട്: താമരക്കുളം കണ്ണനാകുഴി അമൃതത്തിൽ അമൃതേശ്വരൻ-പ്രസന്ന ദമ്പതികളുടെ മകൾ അമൃതയും കൂട്ടുകാരും യുദ്ധഭൂമിയിലെ ബങ്കറിൽ കഴിഞ്ഞത് ഒമ്പത് ദിവസം. യുക്രെയ്​നിലെ ഖാർകിവിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് അമൃത. യുദ്ധം ആരംഭിച്ചതോടെ ഇവർ ഭയപ്പാടിലായിരുന്നു. ഇടക്കിടെ മിസൈലുകൾ വീഴുന്ന ശബ്ദം ഭയം ഇരട്ടിപ്പിച്ചു. ഖാർകിവിൽനിന്ന്​ മെട്രോ ടണൽ വഴി 30 കിലോമീറ്റർ നടന്നാണ് ഇവർ റെയിൽവേ സ്റ്റേഷനിലെത്തിയത്. അതിർത്തിയിൽ എത്തിയ ശേഷം മഞ്ഞ് പെയ്യുന്ന വീഥികളിലൂടെ കൊടുംതണുപ്പിൽ കിലോമീറ്റർ നടന്നു. പോളണ്ടിലേക്ക് കടക്കുന്നതിനുള്ള പരിശോധനകൾക്കായി 18 മണിക്കൂറാണ് വീണ്ടും കൊടുംമഞ്ഞിൽ കാത്തുനിൽക്കേണ്ടി വന്നതെന്ന്​ അമൃത പറഞ്ഞു. നരകയാതനകൾക്കൊടുവിൽ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അമൃതയും കുടുംബാംഗങ്ങളും. ഫോട്ടോ: അമൃത മാതാപിതാക്കളായ അമൃതേശ്വരനും പ്രസന്നക്കുമൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story