Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസ് നടപടി...

പൊലീസ് നടപടി മനുഷ്യാവകാശ ലംഘനം -കൊടിക്കുന്നിൽ സുരേഷ് എം.പി

text_fields
bookmark_border
പൊലീസ് നടപടി മനുഷ്യാവകാശ ലംഘനം -കൊടിക്കുന്നിൽ സുരേഷ് എം.പി
cancel
ചെങ്ങന്നൂർ: കെ-റെയിൽ കല്ലിടലിന്റെ ഭാഗമായി ജനങ്ങളെ ആത്മഹത്യയിലേക്ക്​ നയിക്കുന്ന പൊലീസ് നടപടി കനത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളുടെ വീടും വസ്തുവും കൈയേറി കല്ലിടുന്നവരെ എതിർക്കുന്നത് സ്വാഭാവികമാണ്. അതിനാൽ, വൈകാരികമായ പ്രതിഷേധം ആരുടെ ഭാഗത്തുനിന്നായാലും ഉണ്ടാകും. മാനസികസംഘർഷത്തിൽ നിൽക്കുന്നവരെ ആക്രമിച്ച് കീഴടക്കാനുള്ള പൊലീസിന്റെ ശ്രമം കേട്ടുകേൾവി പോലുമില്ലാത്തതാണ്. മുളക്കുഴ പഞ്ചായത്തിൽ കല്ലിടലുമായി ബന്ധപ്പെട്ട സംഭവങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ജനങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തി കെ-റെയിൽ പദ്ധതി നടപ്പാക്കാമെന്നത് പിണറായി സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. ചെങ്ങന്നൂർ സി.ഐയുടെ നേതൃത്വത്തിലെ കിരാതവാഴ്ച അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പു നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story