Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:28 AM IST Updated On
date_range 14 March 2022 5:28 AM ISTമൊബൈൽ ടവറിലെ കൺട്രോൾ റൂമിൽ തീപിടിത്തം
text_fieldsbookmark_border
അരൂക്കുറ്റി: വടുതല ജങ്ഷന് സമീപം കെ.എസ്.ഇ.ബി ഓഫിസിന് കിഴക്ക് ഭാഗത്തെ മൊബൈൽ ടവറിന് പരിസരത്തുനിന്ന് പുക ഉയർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച രാവിലെ 11ന് ടവർ വിഷന്റെ ഉടമസ്ഥതയിലുള്ള ടാഗോർ റോഡിലെ മൊബൈൽ ടവറിന്റെ കൺട്രോൾ റൂമിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടയുടൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. കൺട്രോൾ യൂനിറ്റ് അടച്ചിട്ടിരിക്കുന്നതുകൊണ്ട് പുറത്തേക്ക് ശക്തമായ പുക ഉയർന്നത് ഒരു മണിക്കൂറോളം പരിസരവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കി. അരൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീപൂർണമായി അണച്ചത്. കൺടോൾ യൂനിറ്റിലെ ബാറ്ററികൾ ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാ ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ചിത്രം: മൊബൈൽ ടവറിലെ കൺട്രോൾ റൂമിൽനിന്ന് പുക ഉയർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
