Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചത്ത ഡോള്‍ഫിന്‍...

ചത്ത ഡോള്‍ഫിന്‍ തീരത്തടിഞ്ഞു

text_fields
bookmark_border
ചത്ത ഡോള്‍ഫിന്‍ തീരത്തടിഞ്ഞു
cancel
അമ്പലപ്പുഴ: തോട്ടപ്പള്ളി തീരത്ത് ചത്ത ഡോള്‍ഫിന്‍ അടിഞ്ഞു. പൊഴിമുഖത്തിന് വടക്ക് ഭാഗത്തായി ശനിയാഴ്ച വൈകീട്ടോടെയാണ് ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുധര്‍ശനന്‍ അറിയിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് എത്തി. റാന്നിയില്‍നിന്ന്​ വനം​, മൃഗസംരക്ഷണ വകുപ്പ്​ ഉദ്യോഗസ്ഥരുമെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി മറവ് ചെയ്തു. വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍ സുധീഷ് കുമാര്‍, ഉദ്യോഗസ്ഥരായ സെയ്ത്​ യൂസഫ്, മീനു മനോഹരന്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോ. അനീഷ്, റിനീഷ്, കോസ്റ്റല്‍ പൊലീസിലെ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തി മറവ് ചെയ്തത്. ചിത്രം.. തോട്ടപ്പള്ളി തീരത്തടിഞ്ഞ ഡോള്‍ഫിന്‍റെ ജഡം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story