Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാലാം ക്ലാസുകാരിയുടെ...

നാലാം ക്ലാസുകാരിയുടെ 'പ്രണയചിന്തകൾ' ഹ്രസ്വചി​ത്രമായി

text_fields
bookmark_border
ആലപ്പുഴ: പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ കുഞ്ഞുമനസ്സിനെ എത്രത്തോളം വേദനിപ്പിച്ചെന്നതിന്‍റെ നേർചിത്രമാണ്​ നാലാം ക്ലാസുകാരി ഗായതി പ്രസാദിന്‍റെ സംവിധാനത്തിൽ പുറത്തിറക്കിയ 'പ്രണയാന്ധം' ചെറുസിനിമ. പൂമ്പാറ്റകളെപോലെ പാറിപ്പറന്നും​ കഥകൾ കേട്ടും സഞ്ചരിക്കേണ്ട ബാല്യത്തിൽ മനസ്സിൽ കുറിച്ചിട്ട പ്രണയചിന്തകൾക്ക്​ പുതുഭാവവും പാഠങ്ങളും പകർന്നാണ്​ സിനിമയിലെ പ്രണയകഥ സഞ്ചരിക്കുന്നത്​. വർത്തമാനകാലത്ത്​​ കുടുംബ ബന്ധങ്ങളിലെ വിള്ളൽ സൃഷ്ടിക്കുന്ന ആകുലതകളും അതുവ​ഴി വഴിതെറ്റിപ്പോകുന്ന മക്കളുടെ ഭാവിയുമെല്ലാം കുഞ്ഞുപ്രായത്തിൽ കൃത്യമായി ഒപ്പിയെടുക്കുന്നതാണ്​ ചിത്രത്തെ വേറിട്ടുനിർത്തുന്നത്​. കോട്ടയം പാലായിലെ കോളജ്​ കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത്​ കൊന്ന സംഭവത്തിന്‍റെ പിരിമുറുക്കത്തിൽനിന്നാണ്​ 18 മിനിറ്റ്​ നീളുന്ന 'പ്രണയാന്ധം' ഹ്രസ്വചിത്രത്തിന്‍റെ പിറവി. ആലപ്പുഴ കളർകോട്​ പവിത്രം വീട്ടിലിരുന്ന്​ മനസ്സിൽ രൂപപ്പെട്ട ആശയം ആദ്യമായി പങ്കുവെച്ചത്​ പിതാവ്​ ഗിരിപ്രസാദിനോടും മാതാവ്​ കസ്തൂരിയോടുമായിരുന്നു. അവർ അതിന്​ ചിറകുവിടർത്തിയപ്പോൾ കേരളത്തിന്​ സ്വന്തമായത്​ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകയെയാണ്​. വീടും പരിസരവും സമീപത്തെ പറവൂർ സ്കൂളിലുമായി സിനിമ ചിത്രീകരിക്കാൻ ​​വേണ്ടിവന്നത്​ രണ്ടുദിവസമാണ്​. തിരക്കഥയും ആശയവും ഉള്ളടക്കവു​മെല്ലാം ഒറ്റക്കാണ്​ സൃഷ്ടിച്ചെടുത്തത്​. കഥാപാത്രങ്ങൾക്കുമുമ്പേ സഞ്ചരിച്ച ഒമ്പതുവയസ്സുകാരിക്ക്​ പ്രണയത്തിന്‍റെ നിഗൂഢതകൾ മനസ്സിലാക്കാനാവുമോ​ എന്നതായിരുന്നു പ്രധാനചോദ്യം. സിനിമയിലൂടെ ഗായതി പ്രസാദ്​ അതിന്​ ഉത്തരം നൽകിയെന്നാണ്​ നിറഞ്ഞസദസ്സിൽ ആദ്യപ്രദർശനം കണ്ടിറങ്ങിയവരുടെ പ്രതികരണം. ഗായതിയുടെ മാതാവ്​ കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ്​ എന്നിവരാണ്​ പ്രധാന കഥാപാത്രങ്ങൾ. അഭിനയകല വശമില്ലാത്ത മാതാവ്​ കസ്തൂരി സിനിമയിൽ നായകന്‍റെ അമ്മയായാണ്​ വേഷമിടുന്നത്​. സഹോദരി ഗൗരിയാട്ടെ നായികയുടെ കൂട്ടുകാരിയായും​. ആദ്യപ്രദർശനത്തിന്‍റെ ഉദ്​ഘാടനം എച്ച്​. സലാം എം.എൽ.എ നിർവഹിച്ചു. തിരക്കഥാകൃത്ത്​ അനന്തപത്മനാഭൻ യൂട്യൂബ്​ റിലീസ്​ നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ് ഷീബ രാകേഷ്​, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ഗീത ബാബു, പി. അഞ്ജു, ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ സജിത സതീശൻ, പഞ്ചായത്ത്​ അംഗങ്ങളായ ആർ. വിനോദ്​കുമാർ, ജയലേഖ ജയകുമാർ, അജിത ശശി, കെ.ബി. അജയകുമാർ, വി.കെ. വിശ്വനാഥൻ, ഒ. ഷാജഹാൻ, കെ.വി. രാകേഷ്​, കുട്ടിസംവിധായിക ഗായതി പ്രസാദ്​, പിതാവ്​ ഗിരിപ്രസാദ്​, മാതാവ്​ കസ്തൂരി, സഹോദരി ഗൗരി എന്നിവർ പ​ങ്കെടുത്തു. 'പ്രണയത്തിന്‍റെ സാമൂഹികപാഠങ്ങൾ' വിഷയത്തിൽ സംവാദവും നടന്നു. APL gayathi prasad കുട്ടിസംവിധായിക ഗായതി പ്രസാദ്​ APL gayathi short film പറവൂർ ഇ.എം.എസ്​ കമ്യൂണിറ്റി ഹാളിൽ 'പ്രണയാന്ധം' ഹ്രസ്വചിത്രം പ്രദർശിപ്പിച്ചപ്പോൾ. സമീപം ഗായതി പ്രസാദ്​ APL gayathi shortfilm inaguration ഗായതി പ്രസാദ്​ സംവിധാനം നിർവഹിച്ച 'പ്രണയാന്ധം' ഹ്രസ്വചിത്രത്തിന്‍റെ ആദ്യപ്രദർശനോദ്​ഘാടനം എച്ച്​. സലാം എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story