Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൈക്കോട്ടുമായി...

കൈക്കോട്ടുമായി കുഞ്ഞുകൈകൾ; അടഞ്ഞത് അപകടക്കെണികൾ

text_fields
bookmark_border
കൈക്കോട്ടുമായി കുഞ്ഞുകൈകൾ; അടഞ്ഞത് അപകടക്കെണികൾ
cancel
പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ തെക്കേ കരമുതൽ വീരമംഗലം വരെ ഭാഗം മാത്രം പുനർ നിർമിക്കാത്തത് ധാരാളം അപകടങ്ങൾക്ക് കാരണമായപ്പോൾ കുഞ്ഞുമനസ്സുകളുടെ ഇടപെടൽ ശ്രദ്ധേയമായി. പാണാവള്ളി സബ് രജിസ്​ട്രാർ ഓഫിസിന് മുന്നിൽ ധാരാളം അപകടക്കുഴികൾ രൂപപ്പെട്ട്​ അപകടം നിത്യ സംഭവമായതിനെത്തുടർന്ന് കുഴികളടക്കാൻ കുട്ടികൾ പിതാവിനൊപ്പം രംഗത്തുവരുകയായിരുന്നു. മൂന്ന് മാസത്തിനിടെ മാത്രം ഈ ഭാഗങ്ങളിൽ നൂറിലധികം ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം ഒരുസ്ത്രീയും മകനും സഞ്ചരിച്ച ഇരുചക്ര വാഹനം കുഴിയിൽ വീണ് മാതാവ് തെറിച്ചുപോയി. ഇവരെ ആശുപത്രിയിലെത്തിച്ച ബ്ലു ലെയിൻ ടൂർസ് ആൻഡ്​ ട്രാവൽസ് ഉടമ സാബു ഗൗരിശങ്കരവും മക്കളുമാണ് റോഡിലെ കുഴികളടക്കാൻ മുന്നോട്ടുവന്നത്. എട്ടാം ക്ലാസ് വിദ്യാർഥി നീരജ് സാബു, ഒന്നാം ക്ലാസിൽ പഠിക്കുന്ന നിഖിൽ സാബു, സഹോദരപുത്രൻ നാലാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണ എന്നിവരാണ് ഇതിന്​ മുതിർന്നത്. സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകൂടിയായ നീരജ് സാബുവിന്റെ നേതൃത്വത്തിലാണ് പണി നടന്നത്. ചിത്രം : സാബു ഗൗരിശങ്കരവും കുട്ടികളും റോഡ് കോൺക്രീറ്റ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story