Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്ലംബിങ് ആന്‍ഡ്...

പ്ലംബിങ് ആന്‍ഡ് സാനിട്ടറി ഡീലേഴ്‌സ് അസോ. ഉദ്​ഘാടനം

text_fields
bookmark_border
പ്ലംബിങ് ആന്‍ഡ് സാനിട്ടറി ഡീലേഴ്‌സ് അസോ. ഉദ്​ഘാടനം
cancel
ചേര്‍ത്തല: പ്ലംബിങ്-സാനിട്ടറി വ്യാപാരികളുടെ ക്ഷേമത്തിന്​ രൂപവത്​കരിച്ച സംഘടനയായ പ്ലംബിങ് ആന്‍ഡ് സാനിട്ടറി ഡീലേഴ്‌സ് അസോസിയേഷന്‍ (പി.എസ്.ഡി.എ) പ്രവർത്തനോദ്​ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ജില്ല കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക്​ ഉയര്‍ത്താൻ സമ്മേളനത്തിൽ തീരുമാനമായി. പ്രസിഡന്‍റ്​ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. വിവിധ കമ്പനികളുടെ സാനിട്ടറി ഉൽപന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പ്രവീൺ ജി. പണിക്കർ, തണ്ണീർമുക്കം പള്ളി വികാരി സുരേഷ് മൽപാൻ, വാർഡ് കൗൺസിലർ ജയമണി, കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജീവ്‌ ഗോപാലന്‍ (ജില്ല പ്രസി), പത്മകുമാര്‍ മഠത്തില്‍ (സെക്ര), യദുകൃഷ്ണന്‍ പൂന്തോപ്പില്‍ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story