Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീര ജനതയുടെ...

തീര ജനതയുടെ സ്വപ്നസാക്ഷാത്കാരം അന്ധകാരനഴി പാലം പൂർത്തീകരണത്തിലേക്ക്

text_fields
bookmark_border
തീര ജനതയുടെ സ്വപ്നസാക്ഷാത്കാരം അന്ധകാരനഴി പാലം പൂർത്തീകരണത്തിലേക്ക്
cancel
തുറവൂർ: അന്ധകാരനഴി പാലംപണി പൂർത്തിയാകുന്നു. തീരദേശ ജനതയുടെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്. ഫോർട്ട് കൊച്ചി-തോട്ടപ്പള്ളി തീരദേശ ഹൈവേയുടെ പ്രധാന പാലമാണ് അന്ധകാരനഴി വടക്കേ പാലം. ഒരുവർഷം മുമ്പ് പണിപൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് പ്രവർത്തനം സ്തംഭനാവസ്ഥയിലായത്. പുതിയ പാലത്തി‍ൻെറ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് . കിഴക്കുവശം നിലവിലെ റോഡ് ഉയർത്തി പാലവുമായി ബന്ധിപ്പിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പാലത്തിലൂടെയുള്ള നടപ്പാതയുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഫോർട്ട്​കൊച്ചി ആലപ്പുഴ തീരദേശ പാതയുടെ മുഖ്യ പാലമായ അന്ധകാരനഴി വടക്കേപ്പാലം ഈ മാസം അവസാനത്തോടെ പൊതു ജനത്തിനായി തുറന്നു നൽകുമെന്നാണ് പ്രതീക്ഷ. നിലവിൽ തകർന്ന വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത്. അന്ധകാരനഴി ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വടക്കേ -തെക്കേപ്പാലങ്ങളുടെ നിർമാണം. വടക്കേപ്പാലത്തിനോടൊപ്പം ആരംഭിച്ച തെക്കേ പാലത്തി‍ൻെറ പണി വർഷങ്ങൾക്ക് മുമ്പ്​ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും വടക്കേ പാലത്തി‍ൻെറ നിർമാണപ്രവർത്തനം ഇഴയുകയായിരുന്നു. തീരദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ സമരങ്ങളെ തുടർന്നാണ് നിർത്തിവെച്ചിരുന്ന അന്ധകാരനഴി വടക്കേ പാലത്തി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. പടം.: നിർമാണം പൂർത്തിയായ അന്ധകാരനഴി വടക്കേ പാലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story