Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:29 AM IST Updated On
date_range 12 March 2022 5:29 AM ISTകാർഷിക മേഖലയെ അവഗണിച്ച ബജറ്റ് -നാളികേര കർഷക ഫെഡറേഷൻ
text_fieldsbookmark_border
ആലപ്പുഴ: ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കാർഷികമേഖലയിലെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം കണ്ടെത്താനുള്ള നിർദേശങ്ങൾ ഒന്നുമില്ലെന്നും ആവർത്തനങ്ങൾ മാത്രമാണെന്നും സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ബേബി പാറക്കാടൻ. നെല്ല് സംഭരണം-വിതരണം സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും അവക്കൊന്നും ബജറ്റിൽ പരിഹാര നിർദേശമില്ല. നെല്ലിൻെറ സംഭരണവില കൃഷിക്കാരന് സ്വീകാര്യമല്ലെന്നും സംഭരണവില കിലോഗ്രാമിന് 30 രൂപയായി ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ കാർഷികമേഖലയിലെ ആനുകാലിക വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചിരുന്നു. അവയൊന്നും പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പാറക്കാടൻ പറഞ്ഞു. എക്സൽ ഗ്ലാസസ്: തുക നീക്കിവെക്കാത്തത് പോരായ്മ -സി.പി.ഐ ആലപ്പുഴ: എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കുന്നതിന് തുക ബജറ്റിൽ നീക്കിവെക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതും കയർ വ്യവസായത്തിന് 117 കോടി മാത്രം അനുവദിച്ചതും പോരായ്മകളാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കുട്ടനാടിൻെറ വികസനത്തിനുതകുന്നതും നെൽകൃഷി സംരക്ഷിക്കുന്നതിനുമായി ഏറെ പദ്ധതികൾ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വേമ്പനാട് കായൽ ശുചീകരിക്കുന്നതിന് ആദ്യമായി ബജറ്റിൽ തുക നീക്കിവെച്ചതും ആലപ്പുഴ തുറമുഖ വികസനം ഉൾപ്പെടുത്തിയതും വെള്ളപ്പൊക്ക ഭീഷണി തടയുന്ന പദ്ധതികൾക്ക് തുക നീക്കിവെച്ചതും അഭിനന്ദനാർഹമാണെന്നും പറഞ്ഞു. ആലപ്പുഴ ബൈപാസ് ഉൾപ്പെടെ 10 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ജില്ലക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story