Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:28 AM IST Updated On
date_range 12 March 2022 5:28 AM IST'ആവർത്തന'പദ്ധതികൾ; ആശങ്കയൊഴിയാതെ കർഷകർ
text_fieldsbookmark_border
ആലപ്പുഴ: മുൻ ബജറ്റിൽ ഇടംപിടിച്ച പലപദ്ധതികളും ഇനിയും നടപ്പാകാത്തതിൻെറ ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകർ. കോടിക്കണക്കിന് തുക മുടക്കിയിട്ടും ഫലപ്രാപ്തിയില്ലാത്ത പല പദ്ധതികളും വീണ്ടും ഉൾപ്പെടുത്തി കർഷകരുടെ കണ്ണിൽപൊടിയിടാനാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിലൂടെ ശ്രമിച്ചതെന്നാണ് ഇവരുടെ പരാതി. കുട്ടനാട് വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുക ഏതാനും പാടശേഖരത്തിൻെറ പ്രശ്നംപോലും പരിഹരിക്കാൻ കഴിയില്ല. കോടികൾ മുടക്കിയുള്ള എ.സി റോഡ് നവീകരണത്തിൻെറ പരിഗണനപോലും സാധാരണക്കാരായ കൃഷിക്കാർക്ക് കിട്ടാത്തതാണ് ബജറ്റിലെ പ്രധാന പോരായ്മ. കോടികൾ മുടക്കിയുള്ള ഒന്നാം കുട്ടനാട് പാക്കേജ് പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിങ് ഇനിയും നടന്നില്ല. കുട്ടനാട്ടിൽ നെൽകൃഷി മാത്രമല്ല നടക്കുന്നത്. കൃഷിയും അനുബന്ധമായി മത്സ്യബന്ധനവും ടൂറിസവും എല്ലാമുണ്ട്. മുൻമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റുകളില്ലൊം പരാമർശിച്ച പലപദ്ധതികളും അധികം മുന്നോട്ടുപോയില്ല. പ്രളയവും കോവിഡുമെല്ലാം കടന്ന് അതിജീവനത്തിൻെറ പാതയിലെത്തിയ ടൂറിസം മേഖലക്കും കാര്യമായ പ്രഖ്യാപനങ്ങളില്ല. കഴിഞ്ഞ ബജറ്റിൽ കെ.ആർ. ഗൗരിയമ്മയുടെ സ്മരണക്കായി രണ്ടുകോടി ചെലവിൽ സ്മാരകം പണിയുമെന്ന പ്രഖ്യാപനം വിപ്ലവ മണ്ണിൽ വൻസ്വീകാര്യതയാണ് കിട്ടിയത്. സ്മാരകം എവിടെ പണിയണമെന്ന കാര്യത്തിൽപോലും അവ്യക്തത നിലനിൽക്കുന്ന പദ്ധതി ഇനിയും ഏങ്ങുമെത്തിയില്ല. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം സിന്തറ്റിക് ട്രാക് അടക്കമുള്ള അത്യാധുനിക സൗകര്യത്തോടെ നവീകരിക്കുമെന്ന പ്രഖ്യാപനത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർ നടപടിയുണ്ടായില്ല. രണ്ടാംഘട്ട നിർമാണത്തിൻെറ ഭാഗമായി രണ്ടാഴ്ച മുമ്പാണ് 10 കോടിയുടെ ടെൻഡർ നടപടിയായത്. കഴിഞ്ഞ ബജറ്റിൽ തീരസംരക്ഷണത്തിന് 1,500 കോടി കിഫ്ബി നൽകുമെന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. പ്രതീക്ഷക്കൊത്ത് ഇനിയും ഉയർന്നിട്ടില്ല. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി ചേർത്തല, അരൂർ മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച പലപദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല. പകർച്ചവ്യാധി ഇൻഷുറൻസ്, ഏഴുകോടിയുടെ ഹാച്ചറിയടക്കം താറാവുകർഷകർക്ക് നൽകിയ പ്രതീക്ഷകളും അസ്മതമിച്ചു. കുട്ടനാട്ടുകാർക്ക് തിരിഞ്ഞുനോക്കുമ്പോൾ നിരാശ മാത്രമാണ് ബാക്കി. വിരലിലെണ്ണാവുന്നവ മാത്രമാണ് നടപ്പായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story