Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​പ്രതീക്ഷയുടെ...

​പ്രതീക്ഷയുടെ നങ്കൂരമിട്ട്​ ബജറ്റ്​

text_fields
bookmark_border
ആലപ്പുഴ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാംപിണറായി സർക്കാറിന്‍റെ ആദ്യസമ്പൂർണ ബജറ്റിൽ ജില്ലക്ക്​ നേട്ടം. കൃഷി, അനുബന്ധപ്രവൃത്തികൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന കുട്ടനാട്​ വികസനത്തിന്​ മുൻഗണന ലഭിച്ചു. രണ്ടാംകുട്ടനാട്​ വികസന പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട്ടിൽ വെള്ളപ്പൊക്കം നിയന്ത്രണത്തിനും അടിസ്ഥാന വികസനത്തിനും 140 കോടിയാണ്​ വകയിരുത്തിയത്​. ലോവർ കുട്ടനാട്​ സംരക്ഷണ പദ്ധതിക്ക്​ 20 കോടിയും കുട്ടനാട്​ കൃഷിസംരക്ഷണത്തിന്​ 54 കോടിയും​ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ള​പ്പൊക്ക ഭീഷണി തടയുന്നതിന്​ ആവശ്യമായ പദ്ധതിക്ക്​ 33 കോടിയും നീക്കിവെച്ചിട്ടുണ്ട്​. രാമങ്കരി, എടത്വ, ചമ്പക്കുളം, നീലംപേരൂർ, കൈനകരി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ ആർ.ഐ.ഡി.എഫ്​ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. ലോവർകുട്ടനാട്​ മേഖലയിൽ കാർഷികോൽപാദന വിപുലീകരണം ലക്ഷ്യമിട്ട്​ കനാലുകളുടെ ആഴംകൂട്ടൽ, പുറംബണ്ടുകളു​ടെ നിർമാണം, സംരക്ഷണഭിത്തി നിർമാണം, എൻജിന്‍ തറ, എൻജിൻ ഷെഡ്​ എന്നിവ വിവിധ പാടശേഖരങ്ങളിൽ നിർമിക്കുന്നതിനാണ്​​ 20 കോടി​യും കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വിളനാശം കുറച്ച്​ നെല്ലുൽപാദനം വർധിപ്പിക്കുന്നതിന്​ 54കോടിയും പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന പ്രത്യേക വീട് നിർമാണരീതികൾ എന്ന പൈലറ്റ് പദ്ധതിക്ക്​ രണ്ടുകോടിയും വകയിരുത്തിയിട്ടുണ്ട്​. പരമ്പരാഗത വ്യവസായമായ കയർമേഖലക്ക്​ 117 കോടിയാണ്‌ ബജറ്റിൽ ഉൾപ്പെടുത്തിയത്​. കഴിഞ്ഞതവണ ഇത്‌ 112 കോടിയായിരുന്നു. ഇതിനൊപ്പം മൂല്ല്യവർധിത ഉൽപന്നങ്ങൾ, ഗവേഷണം, വിപണനം, പ്രചാരണം, വിലസ്ഥിരത എന്നിവക്ക്​ 98 കോടിയും വകയിരുത്തിയിട്ടുണ്ട്​. ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക്​ എട്ടുകോടിയും കയർ മേഖലയിൽ വിപണനകേന്ദ്രം ആരംഭിക്കുന്നതിന് ആവശ്യമായ മാർക്കറ്റിങ്​, പ്രചാരണം, വ്യാപാര പ്രദർശനങ്ങൾ എന്നിവക്കായി 10 കോടിയും കയർ നാരുകൾ, നൂല്, കയർ ഉൽപന്നങ്ങൾ എന്നിവയുടെ വിലസ്ഥിരത ഉറപ്പ് വരുത്തുന്നതിന്​ വില സ്ഥിരത ഫണ്ടിനായി 38 കോടിയും വകയിരുത്തി. കേരളത്തിന്‍റെ തനത്​ ടൂറിസം ആകർഷകമായ വള്ളംകളിയെ ലോകോത്തര കായിക ഇനമായി മാറ്റുന്നതിന്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ മാതൃകയിൽ ചാമ്പ്യൻസ്​ ബോട്ട്​ ലീഗ്​ 12 സ്ഥലങ്ങളിൽ നടത്തുന്നതിന്​ 15 കോടിയും നീക്കിവെച്ചിട്ടുണ്ട്​. ആലപ്പുഴ തുറമുഖത്തെ വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തുന്നതിന്‌ 2.5 കോടിയും അനുവദിച്ചിട്ടുണ്ട്​. തീര​പ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനത്തിൽനിന്നും സം​രക്ഷിക്കുന്നതിന്​ ബജറ്റിൽ പുതിയ പദ്ധതിക്ക്​ 100 കോടിയും തോട്ടപ്പള്ളിയുടെ സമീപത്തുള്ള പമ്പ നദീതീരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്​ അഞ്ചുകോടിയും വകയിരുത്തിയത്​​ ജില്ലക്ക്​ ആശ്വാസമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story