Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉന്നതവിദ്യാഭ്യാസ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്​ പരിഹരിക്കണം -വെള്ളാപ്പള്ളി

text_fields
bookmark_border
ചേര്‍ത്തല: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് രാജ്യവളര്‍ച്ചക്ക്​ തിരിച്ചടിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിൽതന്നെ ഉന്നത വിദ്യാഭ്യാസത്തിന്​ അവസരം ഉണ്ടാക്കണം. വിദ്യാര്‍ഥികള്‍ പഠനത്തിന്​ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ സമ്പത്തും ശേഷിയും നഷ്ടമാക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബലിയുടെ ഭാഗമായി ചേര്‍ത്തല യൂനിയനില്‍ നടപ്പാക്കുന്ന ഗുരുധനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൈക്രോഫിനാന്‍സ് അംഗങ്ങള്‍ക്കുള്ള രണ്ടുകോടിയുടെ വായ്പവിതരണവും ജനറല്‍ സെക്രട്ടറി നിർവഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ അധ്യക്ഷതവഹിച്ചു. ധനലക്ഷ്മി ബാങ്ക് ചേര്‍ത്തല ബ്രാഞ്ച് മാനേജര്‍ പി. ജയകുമാര്‍, യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, കെ.വി. സാബുലാല്‍, വി.എന്‍. ബാബു, വി. ശശികുമാര്‍, പി.ജി. രവീന്ദ്രന്‍, അനിൽ ഇന്ദീവരം, ബൈജു അറുകുഴി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story