Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:32 AM IST Updated On
date_range 11 March 2022 5:32 AM ISTകെ.എസ്.ആർ.ടി.സി. ഓടിത്തുടങ്ങി
text_fieldsbookmark_border
ആറാട്ടുപുഴ: വലിയഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടനത്തിന് തൊട്ടുപിറകെ കെ.എസ്.ആർ.ടി.സി സർവിസുകൾ ഓടിത്തുടങ്ങി. ഹരിപ്പാട് ഡിപ്പോയിലെ ബസാണ് നിറയെ യാത്രക്കാരുമായി വലിയഴീക്കൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് പാലം കടന്ന് ആദ്യ സർവിസ് നടത്തിയത്. പിന്നാലെ അഴീക്കൽനിന്ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ആദ്യ ഓർഡിനറി ബസ് തോട്ടപ്പള്ളിയിലേക്ക് സർവിസ് നടത്തി. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് തോട്ടപ്പള്ളി സർവിസ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഡിപ്പോയിൽനിന്ന് നാലും കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ആറും സർവിസുകളാണ് അനുവദിച്ചത്. അര മണിക്കൂർ ഇടവിട്ട സമയങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ തോട്ടപ്പള്ളി -കരുനാഗപ്പള്ളി റൂട്ടിൽ സർവിസ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. വരും ദിവസങ്ങളിൽ മാത്രമേ സമയക്രമത്തിൽ തീരുമാനമാകൂവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story