Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടൂറിസം സാധ്യതകള്‍...

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും -മന്ത്രി

text_fields
bookmark_border
ആറാട്ടുപുഴ: വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്‍റെ വ്യത്യസ്തമായ നിര്‍മിതിയാണ് വഴിയഴീക്കല്‍ പാലം. ദേശീയ പാതകൂടി യാഥാർഥ്യമാകുന്നതോടെ വലിയഴീക്കല്‍ പാലത്തിന്‍റെ പ്രസക്തി വര്‍ധിക്കും. ടൂറിസം സാധ്യതകളുള്ള നിര്‍മിതികളില്‍ വകുപ്പ് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. പുതുതായി റെസ്റ്റ്​ ഹൗസുകള്‍ നിര്‍മിക്കുമ്പോഴും നവീകരിക്കുമ്പോഴും നവീന നിര്‍മാണ മാതൃകകള്‍ പിന്തുടരുന്നുണ്ട്. എല്ലാ നിര്‍മാണങ്ങളുടെയും രൂപകല്‍പനയില്‍ സവിശേഷത ഉറപ്പാക്കുന്നു. ഇതിനായി ഭാവിയില്‍ സമഗ്രമായ ഒരു ഡിസൈന്‍ നയം രൂപവത്​കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം ആറാട്ടുപുഴ: ആലപ്പുഴ-കൊല്ലം ജില്ലകള്‍ക്കിടയിലുള്ള യാത്രയില്‍ 28 കിലോമീറ്ററോളം ദൂരം പഴങ്കഥയാക്കിയതിനൊപ്പം കാഴ്ചകളുടെ വിരുന്നുമൊരുക്കുന്ന പാലത്തിന്‍റെ ഉദ്ഘാടനം ആഘോഷമാക്കാനെത്തിയത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി. രണ്ട്​ ജില്ലകളില്‍നിന്നുമുള്ള ജനപ്രതിനിധികളെയും ജനങ്ങളെയും സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പാലം നാടിന് സമര്‍പ്പിച്ചത്. മനോഹരമായ ഈ നിര്‍മിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ്​ ഏറ്റെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story