Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:28 AM IST Updated On
date_range 11 March 2022 5:28 AM ISTകൊടുംചൂടിലും ഒഴുകിയെത്തിയത് വൻ ജനാവലി
text_fieldsbookmark_border
ആറാട്ടുപുഴ: വലിയഴീക്കൽ പാലം നാടിന് സമർപ്പിക്കുന്ന ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ കൊടും വേനലിനെ അവഗണിച്ച് വലിയഴീക്കൽ തീരത്തേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. നട്ടുച്ചക്ക് കൊല്ലം-ആലപ്പുഴ ജില്ലകളിൽനിന്ന് എത്തിയ ആബാലവൃദ്ധം ജനങ്ങളാണ് തങ്ങൾ കാത്തിരുന്ന നിമിഷത്തിന് നേർസാക്ഷികളായി മനുഷ്യസാഗരം തീർത്തത്. കൃത്യസമയത്തുതന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പ്രസംഗശേഷം കൊല്ലത്ത് പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ മുഖ്യമന്ത്രി ഉടൻ വേദി വിട്ടു. വേദിയിലുണ്ടായിരുന്ന മറ്റ് പ്രമുഖരും മുഖ്യമന്ത്രിയെ അനുഗമിച്ചു. ഇതോടെ ജനസാഗരം ആവേശത്തോടെ ഇളകിമറിഞ്ഞു. വേദിക്കരികിൽ കാത്തു കിടന്ന കാറിൽ മുഖ്യമന്ത്രി കയറി പാലത്തിന്‍റെ പ്രവേശന സ്ഥലത്തെത്തി. ജനബാഹുല്യം മൂലം കാറിൽനിന്നിറങ്ങാൻ പോലും ഏറെ പ്രയാസപ്പെട്ടു. നാടമുറിച്ച ശേഷം പെട്ടെന്നുതന്നെ കാറിൽ കയറി മറുകരയിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
