Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ന് ലോക വൃക്കദിനം...

ഇന്ന് ലോക വൃക്കദിനം മോഹൻ സി. അറുവന്തറയുടെ പോരാട്ടം തുണയായത്​ നിരവധി വൃക്കരോഗികൾക്ക്​

text_fields
bookmark_border
ഇന്ന് ലോക വൃക്കദിനം മോഹൻ സി. അറുവന്തറയുടെ പോരാട്ടം തുണയായത്​ നിരവധി വൃക്കരോഗികൾക്ക്​
cancel
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നെഫ്രോളജി വിഭാഗം പൂർണസജ്ജമാക്കിയത്​ പൊതുപ്രവർത്തകൻ മോഹൻ സി. അറുവന്തറയുടെ നിയമപോരാട്ടം. ആലപ്പുഴയിൽനിന്ന് മെഡിക്കൽ കോളജ്​ ആശുപത്രി വണ്ടാനത്തേക്ക് മാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും നെഫ്രോളജി വിഭാഗം നാമമാത്രമായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, ഡയാലിസിസ്, പി.ജി വിദ്യാർഥികളുടെ പഠനം എന്നിവയൊന്നും ഈ വിഭാഗത്തിൽ ഉണ്ടായിരുന്നില്ല. വൃക്കരോഗികൾക്ക്​ കോട്ടയം മെഡിക്കൽ കോളജിനെയോ വലിയ തുക ചെലവഴിച്ച് മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കുകയല്ലാതെ മറ്റ്​ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ നെഫ്രോളജി വിഭാഗം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മോഹൻ സർക്കാറിന് നിരവധി പരാതികൾ നൽകി. ഫലമില്ലാതെ വന്നതോടെ കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ്​, ആരോഗ്യ സർവകലാശാല, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, മെഡിക്കൽ കോളജ്​ തുടങ്ങിയവരെ എതിർ കക്ഷികളാക്കി 2016ൽ ഹൈകോടതിയെ സമീപിച്ചു. വിശദ വാദം കേട്ട കോടതി, എത്രയുംവേഗം നെഫ്രോളജി വിഭാഗത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാണ്​ നിർദേശിച്ചത്​. സാവകാശം ആവശ്യപ്പെട്ട്​ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു. ഇതോടെയാണ്​ നെഫ്രോളജി വിഭാഗത്തിന്‍റെ വികസനം യാഥാർഥ്യമായത്​. വകുപ്പ് മേധാവി ഡോ. ഗോമതിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെതന്നെ മികച്ച ചികിത്സയാണ് ഇപ്പോൾ ഇവിടെ ലഭിക്കുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവക്കടക്കം നൂറുകണക്കിന് രോഗികൾക്ക് ഈ വിഭാഗം പ്രയോജനപ്പെടുമ്പോൾ തന്‍റെ നിയമപോരാട്ടം വിജയിച്ചതിന്‍റെ സംതൃപ്തിയിലാണ് മോഹൻ. (ചിത്രം.. മോഹൻ സി. അറുവന്തറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story