Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:32 AM IST Updated On
date_range 10 March 2022 5:32 AM ISTതണൽമരം നശിപ്പിക്കുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
ചാരുംമൂട്: കെ.പി റോഡിൽ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറുവശം കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തണൽ മരത്തിന്‍റെ ചുവട്ടിൽ സമീപത്തെ കടകളിൽനിന്ന് മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതിൽ കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ചുനക്കര ജനാർദനൻ നായർ ഉദ്ഘാടനം ചെയ്തു. ഹരിതവേദി നിയോജക മണ്ഡലം ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഹരിതവേദി ജില്ല ചെയർമാൻ നോവൽ രാജ് മുഖ്യപ്രഭാഷണം നടത്തി. മരം ഒരു വരമാണെന്ന സന്ദേശം ഗാന്ധിദർശൻ വേദി മാവേലിക്കര നിയോജക മണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദ്ദീൻ നൽകി. ഡി. വിശ്വംഭരൻ, അനില തോമസ്, ലീന ശിവൻകുട്ടി, വി.യു. ഷംസുദ്ദീൻ, മുട്ടത്തെത്ത് ഷഫീക്ക്, ഷാജഹാൻ, ഫാജിദ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: തണൽമരത്തിന്‍റെ ചുവട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം പരിസ്ഥിതി പ്രവർത്തകൻ ചുനക്കര ജനാർദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
