Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:28 AM IST Updated On
date_range 10 March 2022 5:28 AM ISTനാട്ടുപ്പ് വയലിൽ കൊയ്ത്തുത്സവം
text_fieldsbookmark_border
കറ്റാനം: ഇലിപ്പക്കുളം നാട്ടുപ്പ് വയലിൽ നാടൻ പാട്ടിന്റെ താളവും ശീലുകളുമായി നടന്ന കൊയ്ത്ത് നാടിന്റെ ഉത്സവമായി. യു. പ്രതിഭ എം.എൽ.എ പാട്ടിന് തുടക്കമിട്ടു. തരിശുപാടത്ത് കൃഷിഭവന്റെ സഹകരണത്തോടെയുള്ള കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. കണ്ണനാകുഴി സ്വദേശി പ്രകാശാണ് കൃഷിക്ക് മേൽനോട്ടം വഹിച്ചത്. ചടങ്ങിൽ പങ്കെടുത്തവർക്ക് കപ്പപ്പുഴുക്കും ചമ്മന്തിയും നൽകി. ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.എം. ഹാഷിർ, ഇലിപ്പക്കുളം ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി.ജെ. അൻസാരി, പഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത്, സൽമാൻ പൊന്നേറ്റിൽ, ഷൈലജ ഹാരിസ്, തൻസീർ കണ്ണനാകുഴി, കൃഷി ഓഫിസർ പൂജ വി. നായർ, അസി. നസീറ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KRISHI ഇലിപ്പക്കുളം നാട്ടുപ്പ് വയലിലെ കൊയ്ത്തുത്സവം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
