Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത ദിനാഘോഷം

വനിത ദിനാഘോഷം

text_fields
bookmark_border
മാവേലിക്കര: കെ.എസ്.എസ്.പി.യു മാവേലിക്കര ടൗൺ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ വൈസ് ചെയർപേഴ്സൻ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വനിത ഫോറം കൺവീനർ പി.എസ്. ഗ്രേസി അധ്യക്ഷത വഹിച്ചു. ടൗൺ വൈസ് പ്രസിഡന്‍റുമാരായ കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ, പി.കെ. സഹദേവൻ, സെക്രട്ടറി പി.കെ. മോഹൻദാസ്, പ്രഫ. ആർ.ആർ.സി. വർമ, മേഴ്‌സി മാത്യു, പി.ജി. രമ, മണിയമ്മ, അംബികാദേവി, കെ. ശാന്താദേവി, ദേവയാനി അന്തർജനം തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ടി.കെ. തുളസിബായി അധ്യക്ഷത വഹിച്ചു. അംഗങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട താമരക്കുളം ഗ്രാമപഞ്ചായത്ത് അംഗം എ. ആത്തുക്ക ബീവി, ചുനക്കര ഗ്രാമപഞ്ചായത്ത് അംഗം ജയലക്ഷ്മി ശ്രീകുമാർ എന്നിവരെ ജില്ല പ്രസിഡന്‍റ്​ എൻ. സുന്ദരേശൻ മെമന്‍റൊ നൽകി സ്വീകരിച്ചു. ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി കെ. തുളസിയമ്മ, ടി.എ. വിജയകുമാരി അന്തർജനം, ജെ.എസ്. ഇന്ദിരാമ്മ, കെ. ജാനകി, കെ. സരസ്വതി, ടി. സതീദേവി, പി. പത്മജ, കെ. ശാന്തമ്മ, കെ. സരസമ്മ, ബ്ലോക്ക് സെക്രട്ടറി എം. ജോഷ്വ, ജില്ല കമ്മിറ്റി അംഗം ആർ. പത്മാധരൻ നായർ, ബ്ലോക്ക് ട്രഷറർ കെ.ജി. മാധവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. Photo കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story