Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTയുദ്ധവിരുദ്ധ സംഗമം
text_fieldsbookmark_border
പൂച്ചാക്കൽ: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക, ലോകസമാധാനം നിലനിർത്തുക എന്ന സന്ദേശവുമായി യുവകലാസാഹിതി അരൂർ ഈസ്റ്റ്മണ്ഡലം കമ്മിറ്റി പൂച്ചാക്കലിൽ യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്ക്കൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. മണ്ഡലം വൈ. പ്രസിഡന്റ് മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ദിനിൽ രഘുവരൻ, സംസ്ഥാന കമ്മിറ്റി അംഗം ഗീതാ തുറവൂർ, ജില്ല ജോ. സെക്രട്ടറി പൂച്ചാക്കൽ ലാലൻ, ബീന അശോകൻ, ഷാജി. കെ കുന്നത്ത്, സഹിറുദ്ദീൻ, റഹീം പൂനശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പാണാവള്ളി: മലർവാടി ബാലസംഘം പാണാവള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ സംഗമം ജില്ല കോഓഡിനേറ്റർ വി.എ നാസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് രക്ഷാധികാരി സി.എ. സലീം അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സീന, യൂനിറ്റ് കോഓഡിനേറ്റർ സഫിയ സാലിഹ്, സെക്രട്ടറി അഫ്ത്താബ് തുടങ്ങിയവർ സംസാരിച്ചു. ഫാത്തിമ സാലിഹ്, റംഷാ ഫാത്തിമ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രം: യുദ്ധ വിരുദ്ധ സംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
