Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:33 AM IST Updated On
date_range 9 March 2022 5:33 AM ISTജീവിത പ്രാരബ്ധങ്ങൾ മറികടന്ന് വിജയം; വനിതദിനത്തിൽ അമ്പിളിക്ക് ആദരവ്
text_fieldsbookmark_border
ചെങ്ങന്നൂർ: മാതാപിതാക്കൾ പിരിഞ്ഞതോടെ ആറാംക്ലാസിൽ പഠനം നിർത്തേണ്ടി വന്നിട്ടും കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ ഏറ്റെടുത്ത് വരുമാനത്തിനായി തൊഴിലെടുക്കുകയും പഠിച്ച് ജോലി സമ്പാദിക്കുകയും ചെയ്ത 39 കാരിയായ അമ്പിളിക്ക് വനിത ദിനത്തിൽ ആദരവ്. കെ. കരുണാകരൻ -രാധ ദമ്പതികളുടെ മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അമ്പിളി രാജേഷ്. മാതാപിതാക്കൾ പിരിഞ്ഞതോടെയാണ് ആറാം ക്ലാസിൽ പഠനം നിർത്തി അച്ഛന്റെ വീടായ കോട്ടയം ഏറ്റുമാനൂരിൽനിന്ന് അമ്മ വീടായ മാന്നാർ കുട്ടമ്പേരൂർ നാലംപ്പാട്ടിലേക്ക് താമസം മാറിയത്. പന്ത്രണ്ടാമത്തെ വയസ്സുമുതൽ വീടുകളിൽ ജോലിക്ക് പോയി തുടങ്ങി. പിന്നീട് പതിനെട്ടാമത്തെ വയസ്സിൽ വിവാഹിതയായി മൂന്ന് കുട്ടികളുടെ അമ്മയായി. പതിനൊന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. കിടപ്പ് രോഗിയായ അമ്മയും മൂന്ന് കുഞ്ഞുങ്ങളുമായി മാന്നാർ പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് താമസം. 2008ൽ മാന്നാർ പഞ്ചായത്ത് ഭരണ സമിതിക്ക് അമ്പിളിയുടെ ജീവിത സാഹചര്യത്തിൽ മനസ്സിലാക്കി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനത്തിൽ ജോലി നൽകി. സാക്ഷരത ക്ലാസിൽ ചേർന്ന് ഏഴാം തരവും 2009 ൽ പത്താംതരവും പരീക്ഷ എഴുതി നല്ല മാർക്കോടെ വിജയിച്ചു. 2010 ൽ എംപ്ലോയ്മൻെറിൽ പേര് രജിസ്റ്റർ ചെയ്തു. 2019 ൽ മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ, അരൂർ വടുതല മൃഗാശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2020 ഫെബ്രുവരി 28 മുതൽ ചെങ്ങന്നൂർ പാണ്ടനാട് മൃഗാശുപത്രിയിലാണ് ജോലി. മാന്നാർ ഗ്രാമപഞ്ചായത്ത് അവളിടം യുവതി ക്ലബ്ബാണ് ആദരിച്ചത്. APL AMBILI RAJESH അമ്പിളി രാജേഷിനെ മാന്നാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ വത്സല ബാലകൃഷ്ണൻ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
