Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുന്നപ്ര ഗവ.ജെ.ബി...

പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ പുതിയ ക്ലാസ്​മുറികൾ തുറന്നു

text_fields
bookmark_border
പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ പുതിയ ക്ലാസ്​മുറികൾ തുറന്നു
cancel
അമ്പലപ്പുഴ: പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ ക്ലാസ് മുറികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽപെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് ക്ലാസ് മുറികൾ നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിബി വിദ്യാനന്ദൻ, ജില്ല പഞ്ചായത്ത്​ അംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ എം.ഷീജ, സതി രമേശ്, പഞ്ചായത്ത്​ അംഗങ്ങളായ എൻ.കെ. ബിജുമോൻ, സുലഭ ഷാജി, എ.ഇ.ഒ മധുസൂദനൻ, യു.ആദംകുട്ടി, ടി.പ്രശാന്ത് കുമാർ, പ്രഥമാധ്യാപകൻ എം.എം. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു. പടം: നിർമാണം പൂർത്തിയാക്കിയ ക്ലാസ് മുറികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story