Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത ദിനത്തിൽ...

വനിത ദിനത്തിൽ വയോധികർക്ക്​ ഉല്ലാസയാത്രയൊരുക്കി വാർഡ്​ കൗൺസിലർ

text_fields
bookmark_border
ആലപ്പുഴ: വനിത ദിനത്തിൽ വാർഡിലെ വയോജനങ്ങൾക്കായി വഞ്ചിവീട്​ ഉല്ലാസയാത്ര നടത്തി കൗൺസിലർ വേറിട്ടതായി. വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കലാണ് തന്‍റെ വാർഡിലെ വയോധികർക്കായി വേമ്പനാട്ടുകായലിൽ ഉല്ലാസയാത്ര ഒരുക്കിയത്​. ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്റിൽ നിന്ന്​ ആരംഭിച്ച ബോട്ട് യാത്രയുടെ ഉദ്ഘാടനം വനിത സെൽ സബ്​ ഇൻസ്പെക്ടർ ജെ. ശ്രീദേവി നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ. വിനീത അധ്യക്ഷത വഹിച്ചു. വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നക്കൽ, വയോജന കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഹേമസിന്ധു, സിസ്റ്റർ സോഫിയ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസ്​ബോട്ടിൽ നടന്ന വനിതസംഗമത്തിൽ 22ൽഅധികം വയോധികരെ പൊന്നാടയണിയിച്ച്​ ആദരിച്ചു. APL house boat ആലപ്പുഴ പുന്നമടയിൽ വലിയമരം വാർഡിലെ വയോധികർക്കായി കൗൺസിലർ നസീർ പുന്നക്കൽ ഒരുക്കിയ ഉല്ലാസയാത്രയുടെ ഉദ്​ഘാടനം വനിത സെൽ സബ്​ ഇൻസ്​പെക്ടർ ജെ. ശ്രീദേവി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story