Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTവാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു
text_fieldsbookmark_border
അപകടം അരൂർ പെട്രോൾ പമ്പിന് മുന്നിൽ അരൂർ: അരൂർ പെട്രോൾപമ്പിന് മുന്നിൽ മിനിബസിൽ കാറിടിച്ച് രണ്ടുവാഹനങ്ങൾക്കും തീപിടിച്ചു. ആളപായമില്ല. മിനി ബസ് പൂർണമായും, കാർ ഭാഗികമായും കത്തി. അഗ്നിശമന സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം. കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, ഇവരെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അരൂർ പൊലീസ് പറഞ്ഞു. പള്ളിത്തോട്ടിലുള്ള മത്സ്യത്തൊഴിലാളികളെ കൊച്ചിയിൽ ഇറക്കിയശേഷം തിരിച്ചുപോവുകയായിരുന്ന മിനിബസ് അരൂർ പെട്രോൾപമ്പിൽനിന്ന് ഡീസൽ നിറച്ചശേഷം ഹൈവേയിലേക്ക് കടന്നപ്പോൾ തെക്കുനിന്ന് വേഗത്തിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. മിനിബസിന്റെ ഡീസൽ ടാങ്ക് ഇടിയുടെ ആഘാതത്തിൽ പൊട്ടിയതാണ് വാഹനങ്ങൾക്ക് തീ പിടിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് അരൂർ ഫയർ സ്റ്റേഷൻ ഓഫിസർ പ്രതാപ് കുമാറിന്‍റെ നേതൃത്വത്തിൽ രണ്ട് അഗ്നിശമനസേന യൂനിറ്റുകൾ എത്തി മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീകെടുത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി. ചിത്രം വാഹനങ്ങൾക്ക് തീ പിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
