Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTമാന്നാറിൽ മൂന്നുകട അഗ്നിക്കിരയായി
text_fieldsbookmark_border
ഒരു കോടിയിലേറെ നഷ്ടം മാന്നാർ: മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ അഗ്നിബാധ. ഒരു കോടിയിലധികം രൂപയുടെ സാധനസാമഗ്രികൾ കത്തിനശിച്ചു. തിരുവല്ല-കായങ്കുളം സംസ്ഥാനപാതയിൽ മാന്നാർ പരുമലക്കടവിലെ ട്രാഫിക് കവലയുടെ പടിഞ്ഞാറുള്ള മൂന്ന് വ്യാപാര സ്ഥാപനമാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത്. അഞ്ച് വ്യാപാര സ്ഥാപനത്തിന് ഭാഗിക കേടുപാടുകൾ സംഭവിച്ചു. തുണികളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും വിൽക്കുന്ന ദുബായ് ബസാർ, ചലചരക്ക് വ്യാപാരം നടത്തുന്ന എം.എസ് പ്രൊവിഷൻ സ്റ്റോഴ്സ് എന്നിവയും ഒരുമുറുക്കാൻ കടയുമാണ് പൂർണമായി കത്തിനശിച്ചത്. ഇതിന് സമീപത്തെ ലോട്ടറി വിൽപനശാലക്കും നഷ്ടമുണ്ടായി. നവകേരളം പ്രസ്, ജി.എസ് ബുക്ക് സ്റ്റാൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറിനും മെഷീനുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബഥേൽ എന്‍റർപ്രൈസസ്, പ്ലാന്തറ മെറ്റൽസ് എന്നിവയുടെ ഭിത്തിയും തറയും പൊട്ടിപ്പൊളിഞ്ഞു. രാവിലെ 8.30 ഓടെയാണ് സംഭവം. പലചരക്കുകട തുറന്ന ഉടമ ഷറീഫാണ് തൊട്ടടുത്ത ദുബായ് ബസാറിൽനിന്ന് പലചരക്ക് കടയിലേക്ക് തീ പടരുന്നത് കണ്ടത്. ഒന്നും എടുത്തു മാറ്റാൻപോലും കഴിഞ്ഞില്ല. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ഹരിപ്പാട്, ചങ്ങനാശ്ശേരി, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് എത്തിയ 11 അഗ്നിരക്ഷാസേന യൂനിറ്റും നാട്ടുകാരും പൊലീസും സിവിൽ ഡിഫൻസ് ഫോഴ്സും ചേർന്ന് രണ്ടര മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
