Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേവികുളങ്ങരയിൽ എ.ബി.സി...

ദേവികുളങ്ങരയിൽ എ.ബി.സി പദ്ധതി കാര്യക്ഷമമാക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: തെരുവുനായ്​ നിയന്ത്രണത്തിനായുള്ള എ.ബി.സി പദ്ധതി കൃത്യമായി നടപ്പാക്കാൻ ആലപ്പുഴ ജില്ല പഞ്ചായത്തും ദേവികുളങ്ങര ഗ്രാമപഞ്ചായത്തും വെറ്ററിനറി വിഭാഗവും സംയുക്തമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ദേവികുളങ്ങര പഞ്ചായത്തിലെ തെരുവുനായ്​ ശല്യത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. വിഷയത്തിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ തെരുവു നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കുന്നതിനായി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഒരു ലക്ഷം രൂപയിൽ 98,700 രൂപ ചെലവഴിച്ചതായി പറയുന്നു. പഞ്ചായത്തിന്റെ നടപടികൾ ഫലപ്രദമല്ലെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ പരാതിക്കാരൻ കമീഷനെ അറിയിച്ചു. 2021-22 വർഷം പദ്ധതിക്കായി ഒരു ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്ന് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടും വെറ്ററിനറി ഡിസ്പെൻസറികളുടെ പരിമിത ഭൗതിക സാഹചര്യങ്ങളും കാരണം തെരുവുനായ്​ നിയന്ത്രണത്തിൽ ഫലപ്രദമായി ഇടപെടാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും പദ്ധതിക്ക് അനുവദിച്ച തുക കുടുംബശ്രീക്ക് നൽകുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വേമ്പനാട്ടുകായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക്​ തുടക്കം ആലപ്പുഴ: വേമ്പനാട്ട്​ കായലില്‍ അഞ്ചുലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മണപ്പുറം കടവില്‍ ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ് ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധന ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന ഫിഷ് സ്റ്റോക്ക് എന്‍ഹാൻസ്​മെന്‍റ്​ പദ്ധതിയുടെ ഭാഗമായാണ് ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. അശാസ്​ത്രീയമായ മത്സ്യബന്ധന രീതികള്‍, ആവാസ വ്യവസ്ഥയുടെ നശീകരണം, മലിനീകരണം എന്നിവ മൂലം ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായാണ്​ വിലയിരുത്തുന്നത്. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍, പഞ്ചായത്ത് അംഗം എസ്. ഷിബു, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വി.എസ് മിനിമോള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 72 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 72 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 126 പേര്‍ രോഗമുക്തരായി. നിലവില്‍ 696 പേര്‍ ചികിത്സയിലുണ്ട്​. സ്‌കോളര്‍ഷിപ് ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളില്‍ 2021-22 വിദ്യാഭ്യാസ വര്‍ഷം പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ ഓഫിസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ (0477-2245673) ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story