Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്​.ആർ.ടി.സി ബസുകൾ...

കെ.എസ്​.ആർ.ടി.സി ബസുകൾ തിരിച്ചെത്തിയില്ല; അരൂക്കുറ്റി റൂട്ടിൽ യാത്രാദുരിതം

text_fields
bookmark_border
സ്വകാര്യ ബസുകൾ രാത്രികാല സർവിസുകൾ നിർത്തുന്നതും തിരിച്ചടി പൂച്ചാക്കൽ: കോവിഡിനെത്തുടർന്നുണ്ടായ അടച്ചുപൂട്ടലിനുശേഷം എല്ലാ മേഖലയും സാധാരണ നിലയിലേക്ക് എത്തുമ്പോഴും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം പ്രധാന റൂട്ടുകളിൽ തിരിച്ചെത്തുന്നില്ല. സ്‌കൂളുകളും കോളജുകളും തുറക്കുകയും ഓഫിസുകൾ സാധാരണനിലയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ സർവിസുകളും കെ.എസ്.ആർ.ടി.സി പുനരാരംഭിക്കണമെന്നതാണ് ആവശ്യം. ചേർത്തല-അരൂക്കുറ്റി-അരൂർ വഴിയുള്ള ബസുകളാണ് പുനഃസ്ഥാപിക്കാത്തത്. ചേർത്തല-അരൂക്കുറ്റി റൂട്ടിൽ കുറച്ച്​ സർവിസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. പുലർച്ച ചേർത്തലയിൽനിന്നുണ്ടായിരുന്ന അരൂർക്ഷേത്രം, ഹൈകോടതി എന്നിവിടങ്ങളിലേക്കുള്ള ബസ്​ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. എം.എൽ.എ റോഡുവഴിയുള്ള ബസുകളും നിർത്തലാക്കി. രാവിലെ അരൂക്കുറ്റിയിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ സർവിസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. രാവിലെ അരൂക്കുറ്റിയിൽ നിന്ന്​ പുറപ്പെട്ടിരുന്ന ചേർത്തല റെയിൽവേ സ്‌റ്റേഷൻ സർവിസും പുനരാരംഭിച്ചിട്ടില്ല. ചേർത്തല, അരൂർ എന്നിവിടങ്ങളിലുണ്ടായിരുന്ന രാത്രികാല സർവിസുകൾ നിർത്തലാക്കിയതും ജനങ്ങൾക്ക്​ ദുരിതമായി. തുറവൂർ-പമ്പ പാതയുടെ ഭാഗമായ തൈക്കാട്ടുശ്ശേരി പാലം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ബസുകളോടാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. തുറവൂർ റെയിൽവേ സ്​റ്റേഷൻ, താലൂക്ക് ആശുപത്രി, തുറവൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക്​ പോകാനും യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഉളവയ്​പ്​ അംബേദ്കർ ഗ്രാമത്തിലേക്ക് ആലപ്പുഴയിൽനിന്നുണ്ടായിരുന്ന ബസും നിർത്തലാക്കിയവയിൽപെടുന്നു. സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ സർവിസ് നിർത്തുന്നതും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കൊണ്ടുപോയത് 13 ബസ്​; തിരികെ കിട്ടുക ‌നാലെണ്ണം ആലപ്പുഴ: സർവിസ് പുനഃക്രമീകരണത്തിന്​ കൊണ്ടുപോയ 13 കെ.എസ്.ആർ.ടി.സി ബസുകളിൽ ആലപ്പുഴക്ക്​ തിരികെ കിട്ടുക​ നാലെണ്ണം മാത്രം. എറണാകുളത്തും മറ്റും ഓർഡിനറിയായി ഓടിക്കൊണ്ടിരുന്ന രണ്ട്​ എ.സി ലോ ഫ്ലോർ ജനുറം ബസുകൾ തൊട്ടടുത്ത ദിവസം ഡിപ്പോയിൽ എത്തും. ബാക്കി രണ്ടെണ്ണം പിന്നീട് ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉടൻ ലഭിക്കുന്ന രണ്ട്​ എ.സി ലോ ഫ്ലോർ ജനുറം ബസുകൾ ആലപ്പുഴ-നിലമ്പൂർ, ആലപ്പുഴ-തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഓടിക്കും. കോവിഡുകാലത്ത് സർവിസ്​ നിർത്തിയവയാണിത്​. ഒപ്പം കിൽ സർവിസ് പദ്ധതി നടപ്പാക്കിയതിന്‍റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകൾ കേന്ദ്രീകരിച്ച് സർവിസുകളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ഇവിടെനിന്ന് 13 ബസാണ് കൊണ്ടുപോയത്. ഈ സ്ഥാനത്താണ് നാല്​ ബസ്​ അനുവദിച്ചത്. അതിൽ തന്നെ രണ്ടെണ്ണം മാത്രമാണ്​ ഉടൻ നൽകുന്നത്​. രണ്ടെണ്ണം എന്ന് കിട്ടുമെന്ന്​ പറയുന്നില്ല. നിലവിൽ റൂട്ടുകളിൽ തിരക്ക് പഴയതുപോലെ വർധിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story