Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTകെ-റെയിൽ വനിത സമരപോരാളികളുടെ സംഗമം നടന്നു
text_fieldsbookmark_border
ചെങ്ങന്നൂർ: ലോക വനിതദിനത്തിൽ അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന ചെങ്ങന്നൂർ വൈ.എം.സി.എയിൽ കെ-റെയിൽ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭരംഗത്തെ വനിത പോരാളികളുടെ സംഗമം സംഘടിപ്പിച്ചു. സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് എസ്. സൗഭാഗ്യകുമാരി അധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ്, മഹിള സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ.എം. ബീവി, സമര സമിതി സംസ്ഥാന കൺവീനർ ശരണ്യ രാജ്, ജയിലിൽ അടക്കപ്പെട്ട സിന്ധു ജെയിംസിൻെറ മാതാവ് ശാന്ത എന്നിവർ സംസാരിച്ചു. സമര പോരാളികളായ ജയമണി, മഞ്ജുഷ, നിഷ സുരേഷ്, ഗീതാകുമാരി, മഹിള സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ. ഷീല, എസ്. രാധാമണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
