Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTറെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം
text_fieldsbookmark_border
അരൂർ: അരൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് രണ്ട്കഴിഞ്ഞാണ് റെയിൽവേ ട്രാക്കിൻെറ സമീപത്ത് ഒരു വശത്തുള്ള ഉണങ്ങിയ പുൽക്കൂട്ടത്തിന് തീപിടിച്ചത്. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചത് മൂലം വൻ തീപിടിത്തം ഒഴിവായി. അഗ്നിരക്ഷ ഉദ്യോഗസ്ഥരുടെയും സമീപത്തുണ്ടായിരുന്ന സി.പി.ഐ, സി.ഐ.ടി.യു പ്രവർത്തകരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് തീ നിയന്ത്രണ വിധേയമായത്. ഈ ഭാഗത്ത് ട്രെയിനുകൾ വേഗം കുറച്ചാണ് ഓടുന്നത്. റെയിൽവേ ട്രാക്കിൻെറ ഇരുവശവും ഉണങ്ങി നിൽക്കുന്ന പുല്ലുകളും ചെറുചെടികളും വേനൽക്കാലമായതിനാൽ തീപിടിക്കാൻ സാധ്യത ഉള്ളതിനാൽ നീക്കം ചെയ്യാൻ അധികൃതർ സത്വര നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചിത്രം അരൂർ മാർക്കറ്റിനു സമീപമുള്ള റെയിൽവേക്ക് സമീപം തീ പടർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
