Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓരുമുട്ടുകൾ...

ഓരുമുട്ടുകൾ സ്ഥാപിച്ചില്ല; കർഷകർ ദുരിതത്തിൽ

text_fields
bookmark_border
തുറവൂർ: വയലാർ പഞ്ചായത്തി‍ൻെറ പടിഞ്ഞാറൻ മേഖല കടുത്ത ഓരുവെള്ള ഭീഷണിയിൽ. പഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളാണ് ഉപ്പുവെള്ളത്തി‍ൻെറ തള്ളിക്കയറ്റം മൂലം ദുരിതത്തിലായത്​. എല്ലാവർഷവും ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ മുന്നിൽക്കണ്ട് ഓരുജലം കായലിൽനിന്ന്​ ഒഴുകിയെത്തുന്ന പ്രധാന തോടുകളിൽ ഓരുമുട്ടുകൾ സ്ഥാപിച്ച് തടയുകയാണ് ചെയ്യുന്നത്​. എന്നാൽ, ഈ വർഷവും പഞ്ചായത്ത് ഓരുമുട്ടുകൾ പല സ്ഥലത്തും സ്ഥാപിച്ചെങ്കിലും പടിഞ്ഞാറൻ മേഖലയിലേക്ക്​ എത്തുന്ന വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന വേലപ്പാൻ തോട്ടിൽ ഉഴുവ പള്ളിക്ക് സമീപം മുട്ട് ഇടാതിരുന്നതാണ് ജനങ്ങൾക്ക് വെല്ലുവിളിയായത്. ഇതുമൂലം പടിഞ്ഞാറൻ മേഖലയിൽ ഒരു കൃഷിയും ചെയ്യാൻ നിർവാഹമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് പ്രദേശത്തെ കർഷകർ. പച്ചക്കറി കൃഷി കൂടാതെ നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്നവരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story