Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരോഗിയുടെ...

രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ്​​ കടിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായുടെ കടിയേറ്റു. ചുനക്കര കോമല്ലൂർ കുറ്റിയിൽ രാജപ്പനാണ് (60) കടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട്​ 3.30ഓടെയായിരുന്നു സംഭവം. ആശുപത്രി വളപ്പിലെ ചായക്കടയിലേക്ക് പോകുന്നതിനിടെ രാജപ്പ‍ൻെറ പിന്നിലൂടെയെത്തിയ തെരുവുനായ്​ ഇടത് കാലിൽ കടിക്കുകയായിരുന്നു. ഇരുചക്രവാഹനത്തിൽ നിന്ന്​ വീണ് പരിക്കേറ്റ സഹോദരി രാജമ്മയെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു രാജപ്പൻ. മെഡിക്കൽ കോളജ്​ ആശുപത്രി വളപ്പിൽ തെരുവ്‌നായുടെ ശല്യം അടുത്തിടെ വർധിച്ചുവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story