Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭീമൻ കാച്ചിൽ...

ഭീമൻ കാച്ചിൽ വിളവെടുത്ത് സുരേഷ്‌കുമാർ

text_fields
bookmark_border
ഭീമൻ കാച്ചിൽ വിളവെടുത്ത് സുരേഷ്‌കുമാർ
cancel
ചെങ്ങന്നൂർ: ഭീമൻ കാച്ചിൽ വിളയിച്ച് പോസ്റ്റൽ അസിസ്റ്റന്‍റ് തിരുവൻവണ്ടൂർ സുരേഷ് ഭവനിൽ ആർ. സുരേഷ്‌കുമാറാണ് കൃഷിയിടത്തിൽ നാൽപത്തിയഞ്ചര കി.ഗ്രാം തൂക്കമുള്ള കാച്ചിൽ വിളവെടുത്തത്. രാസവളത്തി‍ൻെറ പ്രയോഗമില്ലാതെ കരിയിലച്ചാരവും ചാണകപ്പൊടിയും മാത്രമാണ് വളമായി നൽകിയത്. ഒറ്റക്ക്​ പറിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ജോലിക്കാര‍ൻെറ സഹായംകൂടി തേടുകയായിരുന്നു. മഞ്ഞൾ, ഇഞ്ചി, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്​. വെണ്ട, വഴുതന, ചീര, തക്കാളി, മുളക്, പയർ, ക്വാളിഫ്ലവർ, കാബേജ് എന്നിവ ഗ്രോബാഗിൽ കൃഷി ചെയ്യുന്നുണ്ട്. കരിയിലയും മണ്ണും മണലും ചകിരിച്ചോറും ചേർത്ത ജൈവവള മിശ്രിതം ചേർത്താണ് കൃഷി ചെയ്യുന്നത്. തിരുവൻവണ്ടൂർ കൃഷി ഓഫിസ്, വെൺപാല കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്. കുറ്റൂർ സബ് പോസ്റ്റ്​ ഓഫിസിലാണ്​ ജോലി. ജോലി കഴിഞ്ഞ് എത്തിയാലുടൻ കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തും. അവധി ദിവസങ്ങളിലും ഇതിനായി സമയം മാറ്റിവെക്കാറുണ്ട്. ഭാര്യ സ്മിതയും മക്കൾ കശ്യപ്, ശിവ കാർത്തിക് എന്നിവരും ഒപ്പം സഹായത്തിനുണ്ട്. ഭീമൻ കാച്ചിൽ കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്. ഫോട്ടോ: _ തിരുവൻവണ്ടൂർ സുരേഷ് ഭവനിൽ ആർ. സുരേഷ് കുമാറി‍ൻെറ കൃഷിയിടത്തിൽനിന്ന്​ ലഭിച്ച ഭീമൻ കാച്ചിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story