Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത ദിനം: രാത്രി...

വനിത ദിനം: രാത്രി നടക്കാൻ കലക്ടറും നഗരസഭാധ്യക്ഷയും

text_fields
bookmark_border
ആലപ്പുഴ: ലോക വനിത ദിനത്തിന്‍റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ആലപ്പുഴയിൽ വനിതകളുടെ രാത്രി നടത്തം. ചൊവ്വാഴ്ച രാത്രി ഏഴുമുതൽ ആലപ്പുഴ ബീച്ചിൽ വിവിധ കലാപരിപാടികളോടെയാണ്​ പരിപാടികൾക്ക്​ തുടക്കം. രാത്രി 10ന്​ ബീച്ചിൽനിന്ന്​ കലക്ടറേറ്റ്​ വരെ വനിതകളുടെ രാത്രി നടത്തം ജില്ല കലക്ടർ ഡോ. രേണുരാജ്​ ഉദ്​ഘാടനം നിർവഹിക്കും. കലക്ടർക്കുപുറമെ, നഗരസഭ ചെയർപേഴ്​സൻ സൗമ്യരാജിന്‍റെ നേതൃത്വത്തിൽ വനിത കൗൺസിലർമാരും നഗരസഭ സെക്രട്ടറി ബി. നീതുലാലിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും എ.ഡി.എസ്​ പ്രവർത്തകരും ഹരിത കർമസേനാംഗങ്ങളും യുവജന-സാംസ്കാരിക-വിദ്യാർഥി സംഘടന പ്രതിനിധികളും പ​​​ങ്കെടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയുക, പോരാട്ടങ്ങളിൽ സ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, സ്ത്രീ പീഡനക്കേസുകളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയുമുള്ള സ്ത്രീ ജീവിതം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ക്ക് കരുത്ത് പകരാനും പൊതുഇടങ്ങള്‍ ഓരോ സ്ത്രീയുടെയും കൂടിയാണെന്ന ബോധ്യം പകരാനുമാണ് രാത്രി നടത്തം നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story