Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടലിൽ മുങ്ങിയ...

കടലിൽ മുങ്ങിയ വിദ്യാർഥിയെ രക്ഷിച്ച സൈമണിനെ ആദരിച്ചു

text_fields
bookmark_border
കടലിൽ മുങ്ങിയ വിദ്യാർഥിയെ രക്ഷിച്ച സൈമണിനെ ആദരിച്ചു
cancel
തുറവൂർ: കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിക്ക് ആദരം. കുത്തിയതോട് പഞ്ചായത്ത് 16ാം വാർഡ്, പള്ളിത്തോട് കടവുങ്കൾ വീട്ടിൽ സൈമണിനെയാണ് ആദരിച്ചത്​. കഴിഞ്ഞ ഒന്നാം തീയതി പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടലിൽ മൂന്നു കുട്ടികൾ കുളിക്കുന്നതിനിടെയാണ് ഒരാൾ മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആ വഴി പോയ സൈമൺ കടലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചശേഷം പ്രഥമശുശ്രൂഷ നൽകി. സ്വന്തം ജീവൻ നോക്കാതെ വിദ്യാർഥിയുടെ രക്ഷകനായി മാറിയ സൈമണി​നെ വിവിധ സംഘടനകൾ ആദരിച്ചു. പടം : സൈമണിനെ എ.ഐ.വൈ.എഫ് കോസ്റ്റൽ മേഖലയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story