Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:31 AM IST Updated On
date_range 7 March 2022 5:31 AM ISTകെ.എസ്.ആർ.ടി.സി ബസ് കൈപിടിയിലൊതുക്കി അഭിരാംകുമാർ
text_fieldsbookmark_border
അരൂർ: കെ.എസ്.ആർ.ടി.സി ബസിന്‍റെ മാതൃകതീർത്ത് അഭിരാംകുമാർ. ചന്തിരൂർ അംബുജം പത്മനാഭത്തിൽ കഥാകൃത്തും ഗായകനുമായ ജയകുമാറിന്‍റെയും ദീപയുടെയും മകനാണ്. കഥ, തിരക്കഥ, സംഭാഷണം, കാമറ, എഡിറ്റിങ് എന്നിവ ഒറ്റക്ക് നടത്തി സംവിധാനം നിർവഹിച്ച 'പേരയ്ക്ക' എന്ന കുട്ടികളുടെ ഷോർട്ട് ഫിലിമിലൂടെ യൂട്യൂബിൽ ഏറെ ജനശ്രദ്ധനേടിയ ഈ കൊച്ചുമിടുക്കൻ അരൂർ സെന്‍റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അഭിരാംകുമാർ നിർമിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് മിനിയേച്ചർ രൂപത്തിന് 65 സൻെറീമീറ്റർ നീളവും 15 സൻെറീമീറ്റർ വീതിയുമുണ്ട്. സ്റ്റിയറിങ്ങുമായി സീറ്റുകളും ഡ്രൈവർ സീറ്റിനരികിലെ ചെറിയ ഡോർ വരെ സൂക്ഷ്മതയോടെ പണിഞ്ഞിട്ടുണ്ട്. ഫോറെക്സ് ഷീറ്റ്, പി.വി.സി പൈപ്പ് ഷീറ്റ് ,ഒ.എച്ച്.പി ഷീറ്റ് പെയിൻറ്, പശ എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. ചെറുപ്പം മുതലേ ഇത്തരം കൗതുക വസ്തുക്കൾ ഉണ്ടാക്കുന്നത് ഹരമാണ്. വെള്ളച്ചാട്ടം കൃത്രിമമായി വീട്ടിൽ ഉണ്ടാക്കിയപ്പോൾ കണ്ടവരെല്ലാം അതിശയപ്പെട്ടു. ഇതിന്റയൊക്കെ ഫലമായി കേന്ദ്ര സർക്കാറിന്‍റെ ഇൻസ്പയർ അവാർഡ് അഭിരാംകുമാർ നേടിയിരുന്നു. ചിത്രം : താൻ നിർമിച്ച കെ.എസ്.ആർ.ടി.സി ബസിനൊപ്പം അഭിരാംകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
