Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ ഫോറൻസിക്...

ജില്ലയിൽ ഫോറൻസിക് സയൻസ് ലബോറട്ടറി; കുറ്റാന്വേഷണം ഇനി ശാസ്​ത്രീയം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്​ഘാടനവും വീയപുരം പൊലീസ്​ സ്​​റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതാക്കാൻ ഫോറൻസിക് ലബോറട്ടറിയുടെ പ്രവർത്തനം സഹായകമാകും. ജില്ലയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾക്കായി ഇപ്പോൾ ആശ്രയിക്കുന്നത് എറണാകുളം ജില്ലയിലെ ഫോറൻസിക് ലാബിലാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി കൂടാതെ സൈബർ ലാബുകളും ഉൾപ്പെടുന്നതാണ് ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി. ലാബ് ഉപകരണങ്ങളുടെ പർച്ചേസിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്​. ആലപ്പുഴ ഡി.എച്ച്.ക്യുയിലുള്ള കെട്ടിടത്തിലാണ് ലബോറട്ടറി. ജില്ല പൊലീസ്​ മേധാവി ജി. ജയ്ദേവ്, ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാൻഡർ വി. സുരേഷ് ബാബു, എ.എസ്​.പി ടി. ഫറാഷ്, ആലപ്പുഴ ഡിവൈ.എസ്​.പി എൻ. ആർ. ജയരാജ് എന്നിവർ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പ​ങ്കെടുത്തു. APL forensic lab ആലപ്പുഴ ഡി.എച്ച്​.ക്യു കെട്ടിടത്തിലെ ജില്ല ഫോറൻസിക്​ ലാബിന്‍റെ പ്രവർത്തന ഉദ്​ഘാടനം ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story