Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTനദ്‌വത്തുല്‍ ഇസ്ലാം യു.പി.എസില്‍ കളിയരങ്ങിന് തുടക്കമായി
text_fieldsbookmark_border
വടുതല: നദ്‌വത്തുല്‍ ഇസ്ലാം യു.പി സ്‌കൂളില്‍ കളരിപ്പയറ്റ്, കരാട്ടേ, ഫുട്‌ബാൾ, ഷട്ടില്‍ പരിശീലന പരിപാടി 'കളിയരങ്ങ് -2022'ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ. അനീസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അംഗം പ്രകാശന്‍ വെള്ളപ്പനാട്ട്, ഹെഡ്മിസ്ട്രിസ് സി.എം. സലീമ, നദ്‌വത്തുല്‍ ഇസ്ലാം സമാജം സെക്രട്ടറി പി.കെ. അബ്ദുല്‍ ഖാദര്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ. അന്‍സാരി, പരിശീലകരായ ഉബൈദ് മാസ്റ്റര്‍, തന്‍സില, ഷിറാസ്, നീതു വിജയ്, കളിയരങ്ങ് കോഓഡിനേറ്റര്‍ എം. ജവാദ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: അരൂക്കുറ്റി നദ്‌വത്തുല്‍ ഇസ്ലാം യു.പി സ്‌കൂളില്‍ കളിയരങ്ങ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് മെംബര്‍ എന്‍.കെ. അനീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
