Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTഭിന്നശേഷി കുട്ടികൾക്ക് മുട്ടക്കോഴി വളർത്തൽ
text_fieldsbookmark_border
കായംകുളം: ഭിന്നശേഷി വിദ്യാർഥികളെ സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തിൽ ബി.ആർ.സി നടപ്പാക്കുന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൻ ഷാമില അനിമോൻ, ഗവ. എൽ.പി.എസ് എച്ച്.എം നസിയ എന്നിവർ പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനവും യു.പി സ്കൂൾ എച്ച്.എം വി.എസ്. അനിൽകുമാർ പൂകൃഷിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഗവ. ബോയ്സ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളന്‍റിയർമാർ ഒരു ഭിന്നശേഷിക്കുട്ടിക്ക് ആട്ടിൻകുട്ടിയെ നൽകി. ബി.പി.സി ദീപ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു, സ്പെഷൽ എജുക്കേറ്റർ മുകേഷ്, ട്രെയിനർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം :APLKY1BRC കായംകുളം ബി.ആർ.സി ഭിന്നശേഷി കുട്ടികൾക്ക് നടപ്പാക്കിയ മുട്ടക്കോഴി വളർത്തൽ പദ്ധതി നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
