Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:28 AM IST Updated On
date_range 7 March 2022 5:28 AM ISTകോവിഡ് പ്രതിദിനരോഗികൾ നൂറിൽതാഴെ: ജില്ലയിൽ ആശങ്കയൊഴിഞ്ഞു
text_fieldsbookmark_border
ഇന്നലെ 72 പേർക്ക് കോവിഡ് ആലപ്പുഴ: മൂന്നാം തരംഗത്തിൽ പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം നൂറിൽതാഴെ. ആശുപത്രിയിൽ കഴിയുന്നവർ 783പേർ. ഞായറാഴ്ച ജില്ലയിൽ 72 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 69 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 163 പേര്‍ രോഗമുക്തരായി. പ്രതിദിനരോഗികളുടെ എണ്ണം വെള്ളിയാഴ്ച 87ഉം ശനിയാഴ്ച 90 ആയി കുറഞ്ഞിരുന്നു. ഇത് മൂന്നാംതരംഗം ശമിക്കുന്നതിന്‍റെ സൂചനയാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. മൂന്നാം തരംഗം ജില്ലയിൽ പിടിമുറുക്കിയ ഒന്നരമാസം മുമ്പ് പ്രതിദിനരോഗികളുടെ എണ്ണം 3000 കടന്നിരുന്നു. അന്ന് കാര്യങ്ങൾ കൈവിട്ടുപോയോയെന്ന ആശങ്കയിൽ തുടർച്ചയായ മൂന്നു ദിവസമാണ് ആരോഗ്യവിഭാഗം ടി.പി.ആർ പുറത്തുവിടാതിരുന്നത്. സെർവർ തകരാറാണെന്നായിരുന്നു വിശദീകരണം. പ്രതിദിന രോഗസ്ഥിരീകരണം മൂവായിരത്തിന് മുകളിലെത്തിയ ദിവസങ്ങളിൽ ഇടക്കുനിർത്തിയ ചികിത്സ, പരിചരണ സംവിധാനങ്ങൾ വീണ്ടും തുറക്കാൻ വരെ ആലോചനയുണ്ടായി. സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം പോലും വന്നു. പിന്നീട് ആശ്വാസമായി ജില്ലയിൽ കണക്കുകൾ താഴേക്ക് വന്നു. കണക്കുകളിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നെങ്കിലും ആശങ്കയുണ്ടാക്കാതെയാണ് ഇപ്പോൾ നൂറിൽ താഴ്ന്നത്. പൊതുപരിപാടികൾ അനുവദിച്ചിട്ടും ജില്ലയിലെ വ്യാപനത്തോത് ഉയർന്നില്ല. ഇനിയും ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തുടരണം. മൂന്നാം തരംഗത്തിലാണ് രോഗം വ്യാപകമായി ബാധിച്ചത്. രണ്ടാംതരംഗത്തിൽ മരണങ്ങളുടെ എണ്ണത്തിലും വൻവർധനവാണുണ്ടായത്. ഈവർഷം ജനുവരിയിൽ പ്രതിദിന രോഗികളുടെ എണ്ണം 2000വും കടന്നാണ് മുന്നേറിയത്. ചികിത്സയിൽ കഴിഞ്ഞവരുടെ എണ്ണവും ഉയർന്നു. ഫെബ്രുവരി അവസാനം മുതൽ പതിയെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ മേയ് അഞ്ചിനും രോഗികളുടെ എണ്ണം മൂവായിരം കടന്നിരുന്നു (3045). എന്നാൽ, പിന്നീട് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ജൂണിൽ ആയിരത്തിൽ താഴെയായി. ആഗസ്റ്റിലും സെപ്റ്റംബറിലും ആയിരം കടന്നെങ്കിലും ഒക്‌ടോബറിൽ അഞ്ഞൂറിൽ താഴെയായി. പിന്നീട് മുന്നൂറായും കുറഞ്ഞു. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചതാണ് ജില്ലയിലെ ആദ്യ കോവിഡ് കേസ്. lead 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story