Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightത്യാഗപൂർണ യാത്രയിലൂടെ...

ത്യാഗപൂർണ യാത്രയിലൂടെ റഹ്മത്ത് നാട്ടിലെത്തി

text_fields
bookmark_border
ത്യാഗപൂർണ യാത്രയിലൂടെ റഹ്മത്ത് നാട്ടിലെത്തി
cancel
ചെങ്ങന്നൂർ: നാട്ടിലെത്തിയ സന്തോഷത്തിലാണ് മാന്നാർ കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര റഹ്മത്ത് മൻസിൽ പി.ജെ. ഷാജി-ബീന ദമ്പതികളുടെ മകളായ റഹ്മത്ത്. യുക്രെയ്​നിലെ സപോരിസ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു. യുക്രെയ്​നിലെ സപോരിസ്യയിൽനിന്ന്​ അഞ്ചുദിവസത്തോളം യാത്ര ചെയ്ത് വെള്ളിയാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്​. സപോരിസ്യയിൽനിന്ന്​ 34 മണിക്കൂർകൊണ്ട് ഹംഗറിയിലത്തിയ ശേഷം ഡൽഹിയിലും തുടർന്ന് നെടുമ്പാശ്ശേരിയിലും വന്നിറങ്ങുകയായിരുന്നു. ഒരാഴ്ചയായി യൂനിവേഴ്സിറ്റിയുടെ ഡീൻ ഓഫിസ് ബങ്കറിലും മറ്റും കഴിഞ്ഞിരുന്ന എഴുപതോളം മലയാളികൾ ഉൾപ്പെടെയുള്ള ആയിരത്തിഅഞ്ഞൂറോളം ഇന്ത്യക്കാരായ വിദ്യാർഥികളാണ് വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story