Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടനത്തിനൊരുങ്ങി...

ഉദ്ഘാടനത്തിനൊരുങ്ങി അന്ധകാരനഴി വടക്കേ പാലം

text_fields
bookmark_border
ഉദ്ഘാടനത്തിനൊരുങ്ങി അന്ധകാരനഴി വടക്കേ പാലം
cancel
അരൂർ: തീരദേശത്തി‍ൻെറ ചിരകാല സ്വപ്നമായിരുന്ന അന്ധകാരനഴി വടക്കേ പാലം ഈ മാസം ഗതാഗതത്തിന്​ തുറന്നുകൊടുക്കും. അപ്രോച്ച് റോഡ് ഉൾപ്പെടെ 500 മീറ്റർ നീളം വരുന്ന പാലം തെക്കേ പാലത്തിനു സമാന്തരമായാണ് നിർമിച്ചിരിക്കുന്നത്. 2010ൽ നിർമാണം ആരംഭിച്ച പണി 13 വർഷത്തിനു ശേഷമാണ് പൂർത്തിയാകുന്നത്. ഇതിനിടെ ഒമ്പത്​ തവണ പ്രവർത്തനം നിലച്ചിരുന്നു. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു. 2011 മുതൽ ആലപ്പുഴ രൂപത കെ.സി.വൈ.എം സമരരംഗത്ത് ഉണ്ടായിരുന്നു. ഭരണാനുമതി ലഭിച്ച 6.5 കോടി മുടക്കിയാണ് പാലത്തി‍ൻെറ പണി ഇപ്പോൾ പൂർത്തീകരിച്ചത്. നിലവിലെ സ്പിൽവേ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും വലിയ വാഹനങ്ങളും സർവിസ് നിർത്തിയിരുന്നു. പുതിയ പാലം തുറന്നുകൊടുക്കുന്നതു വഴി ബസ്​ സർവിസുകൾ പുനരാരംഭിക്കും. ആലപ്പുഴ ചെല്ലാനം വഴി തോപ്പുംപടിയിലേക്ക്​ കൂടുതൽ ഗതാഗത സൗകര്യം ഉണ്ടാകുകയും ദീർഘനാളുകളായി നിലനിൽക്കുന്ന തീരദേശവാസികളുടെ യാത്രക്ലേശത്തിന്​ പരിഹാരമാകുകയും ചെയ്യും. ചിത്രം: പുതുതായി പണിത അന്ധകാരനഴി വടക്കേ പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story