Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏഴ് കിലോ കഞ്ചാവുമായി...

ഏഴ് കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
ഏഴ് കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ
cancel
അടിമാലി: ഏഴുകിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ചേർത്തല കഞ്ഞിക്കുഴി പതിനൊന്നാം മൈൽ കരയിൽ ചിറപ്പുറത്ത് വീട്ടിൽ കിരൺ കിഷോർ (20), ചേർത്തല കഞ്ഞിക്കുഴി കണിച്ചുകുളങ്ങര കണിയാപള്ളിൽ ശ്യാംലാൽ ശാന്തകുമാർ (20) എന്നിവരെയാണ് അടിമാലി എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഇവരുടെ ബൈക്കും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബൈക്കിൽ കടക്കാൻ ശ്രമിച്ച ഇവരെ ഒരു കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. ഇരുമ്പുപാലം കേന്ദ്രീകരിച്ചുള്ള മൊത്തക്കച്ചവടക്കാരിൽ നിന്നാണ്​ യുവാക്കൾക്ക്​ കഞ്ചാവ്​ ലഭിച്ചതെന്നും ഇവരെ കേസിൽനിന്ന്​ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. നൈറ്റ് പട്രോളിങ്ങിനിടെ മെഴുകുംചാൽ അമ്മാവൻകുത്ത് ഭാഗത്ത് വെച്ച് ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു. കിരൺ കിഷോർ വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്​പെക്ടർ പി.കെ. രഘുവിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ പി.എച്ച്. ഉമ്മർ, കെ.പി. ബിനു മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. റോയിച്ചൻ, കെ.എസ്​. മീരാൻ, എം.എസ്​. ശ്രീജിത്ത്, രാഹുൽ കെ. രാജ് എന്നിവരാണ്​ പ്രതികളെ പിടികൂടിയത്​. Idg adi 4 kanjan arest ചിത്രങ്ങൾ - കഞ്ചാവുമായി പിടിയിലായവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story