Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ത്രീസുരക്ഷക്ക്​ 'ഷീ'...

സ്ത്രീസുരക്ഷക്ക്​ 'ഷീ' പരിശീലന പരിപാടി

text_fields
bookmark_border
ആലപ്പുഴ: സ്ത്രീശാക്തീകരണം മുന്‍നിര്‍ത്തി ജില്ല ഭരണകൂടവും വനിത-ശിശു വികസന വകുപ്പും ചേർന്ന്​ സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷ പരിശീലന പരിപാടിയായ 'ഷീ'യുടെ (സ്‌കീം ഫോര്‍ ഹോളിസ്റ്റിക് എംപവര്‍മെന്‍റ്​) ലോഗോയും പ്രമോ വിഡിയോയും കലക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു ലോഗോ ഏറ്റുവാങ്ങി. ഈ മാസം എട്ടുമുതല്‍ 12 വരെ ആലപ്പുഴ സെന്‍റ്​ ജോസഫ്സ് കോളജില്‍ നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ വിവിധ കോളജുകളില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ പങ്കെടുക്കും. നടി ഫെമിന ജോര്‍ജാണ് പദ്ധതിയുടെ അംബാസഡര്‍. ജില്ല ഭരണകൂടത്തി‍ൻെറ സ്റ്റാര്‍ ടാസ്‌ക് ഫോഴ്‌സി‍ൻെറ സ്വയം സുരക്ഷപരിശീലനം, മനഃശാസ്ത്ര പരിശീലനം, സ്ത്രീ ശാക്തീകരണ നിയമങ്ങളെക്കുറിച്ച്​ ബോധവത്കരണം എന്നിവയുണ്ടാകും. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ച വനിത സെല്‍ എസ്.ഐ ജെ. ശ്രീദേവിയെ ആദരിക്കും. സമാപനത്തിൽ പിങ്ക് പൊലീസി‍ൻെറ മോക് ഡ്രില്ലും ഷീ ട്രെയ്നികളുടെ സ്വയം സുരക്ഷ അവതരണവും ഉണ്ടാകും. ലോഗോ പ്രകാശനച്ചടങ്ങില്‍ ജില്ല വനിത സംരക്ഷണ ഓഫിസര്‍ ആര്‍. സൗമ്യ, ജിബിന്‍ ബാബു, സീനിയര്‍ സെക്​ഷന്‍ ഓഫിസര്‍ ടി.ആര്‍. അചിന്ത് എന്നിവര്‍ പങ്കെടുത്തു. APL collector logo സ്ത്രീ സുരക്ഷ പരിശീലന പരിപാടി 'ഷീ'യുടെ ലോഗോ കലക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story