Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗൃഗരി വീരചക്ര...

ഗൃഗരി വീരചക്ര അനുസ്മരണവും സ്​കോളർഷിപ്​ വിതരണവും

text_fields
bookmark_border
ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക്​ കൗൺസിലി‍ൻെറ ആഭിമുഖ്യത്തിൽ പി.എം. ഗൃഗരി വീരചക്ര അനുസ്മരണവും സ്​കോളർഷിപ് വിതരണവും തിങ്കളാഴ്ച വൈകീട്ട്​ മൂന്നിന്​ സെന്‍റ്​ മൈക്കിൾസ്​ ഫെറോന പള്ളി പാരിഷ്​ ഹാളിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ ചേരുന്ന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. മുൻ എസ്​.പി സുനിൽ ജേക്കബ്​ അധ്യക്ഷതവഹിക്കും. ഡോ. ജോയ്​ പുത്തൻവീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തും. മാരാരിക്കുളം തെക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.പി. ​സംഗീത പ്രതിഭകളെ ആദരിക്കും. കാട്ടൂർ സെന്‍റ്​ മൈക്കിൾസ്​ പള്ളി വികാരി ഫാ. അലൻ സ്​കോളർഷിപ്​ വിതരണം നടത്തും. വാർത്തസമ്മേളനത്തിൽ ഇഗ്​നേഷ്യസ്​ അത്തിപ്പൊഴിയിൽ, ജാക്സൺ ആറാട്ടുകുളം, പി.ജി. റെയ്​നോൾഡ്​ എന്നിവർ പ​ങ്കെടുത്തു. പരീക്ഷ മാര്‍ഗനിര്‍ദേശ ക്ലാസ്​ ആലപ്പുഴ: പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പരീക്ഷ നിര്‍ദേശ ക്ലാസ് നടത്തി. പത്താംക്ലാസുകാർക്കുവേണ്ടി നടത്തിയ 'ഫ്യൂച്ചര്‍-സീക്രട്ട് ഓഫ് സക്‌സസ്' പരിപാടിയുടെ ഉദ്​ഘാടനം എം.ഇ.എസ് ജില്ല പ്രസിഡന്‍റ്​ അഡ്വ. എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ അഡ്വ. എ. മുഹമ്മദ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജെ.സി.ഐ ദേശീയ പരിശീലകന്‍ ഒ.ജെ.എസ്. സ്‌കറിയ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്‍റ്​ ഹസന്‍ എം. പൈങ്ങാംമഠം, ജെ.സി.എ സെക്രട്ടറി കെ. സനല്‍കുമാര്‍, എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡന്‍റ്​ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പൽ എ.എല്‍. ഹസീന എന്നിവര്‍ സംസാരിച്ചു. APL MES SCHOOL പുന്നപ്ര എം.ഇ.എസ് സ്‌കൂളില്‍ നടന്ന പരീക്ഷ മാർഗനിർദേശ ക്ലാസ്​ എം.ഇ.എസ്​ ജില്ല പ്രസിഡന്‍റ്​ ​ കെ.കെ. റസാഖ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story